ശശിധരനെ പുറത്താക്കണം: കരുണാകരന്‍
തിരുവനന്തപുരം: ഉമ്മന്‍ചാണ്ടിക്കെതിരെ അഴിമതിയാരോപണം നടത്തിയ കോട്ടയം ഡിസിസി സെക്രട്ടറി എം.ജി.ശശിധരനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണമെന്ന് കെ.കരുണാകരന്‍.
കാഞ്ഞിരപ്പള്ളിയില്‍ ജോര്‍ജ് എ മാത്യുവിന് സീറ്റ് നല്‍കാനായി 25 ലക്ഷം രൂപ ഉമ്മന്‍ചാണ്ടി വാങ്ങിയെന്നായിരുന്നു ശശിധരന്റെ ആരോപണം.
റിബല്‍ സ്ഥാനാര്‍ഥികളെ ഒരു മണ്ഡലത്തിലും നിര്‍ത്തില്ലെന്നും കരുണാകരന്‍ വ്യക്തമാക്കി.
ഹൈക്കമാന്റ് പ്രതിനിധികളുമായി ചര്‍ച്ച നടത്തിയ ശേഷം കരുണാകരന്‍ അയയുന്നതിന്റെ സൂചനയായി വേണം ശശിധരനെതിരായ പ്രസ്താവനയെ കാണാന്‍. ഐ ഗ്രൂപ്പ് നേതാവാണ് ശശിധരന്‍. കോട്ടയത്തെ എല്ലാ മണ്ഡലത്തിലും റിബല്‍ സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ ജില്ലാ ഐ ഗ്രൂപ്പ് നേതൃത്വം തീരുമാനിച്ചിരുന്നു.












Click it and Unblock the Notifications