ഒത്തുതീര്‍പ്പ് താത്കാലികം: കരുണാകരന്‍
തൃശൂര്‍: കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ക്ക് ഹൈക്കമാണ്ട് ഇടപെട്ടിട്ടുള്ള ഒത്തുതീര്‍പ്പ് നടപ്പായാല്‍ തന്നെ അത് താത്കാലികം മാത്രമായിരിക്കുമെന്ന് കെ കരുണാകരന്‍. ഏപ്രില്‍ 14 ശനിയാഴ്ച ഗുരുവായൂരിലെ വിഷുദര്‍ശനത്തിനു ശേഷം രാമനിലയത്തില്‍ വാര്‍ത്താലേകരോട് സംസാരിക്കവേയാണ് ഒത്തുതീര്‍പ്പ് താത്കാലികമായിരിക്കുമെന്ന സൂചന കരുണാകരന്‍ നല്‍കിയത്.
സീറ്റുകള്‍ എത്രയെന്നതല്ല, ഐ ഗ്രൂപ്പിനോടുളള സമീപനത്തിലാണ് പ്രശ്നമെന്ന് കരുണാകരന്‍ ആവര്‍ത്തിച്ചു. തന്റെ കൂടെ നില്‍ക്കുന്ന പ്രവര്‍ത്തകരെ മന:പൂര്‍വം വേദനിപ്പിക്കുന്നത് സഹിക്കാനാവില്ലെന്നും അവരെ വേദനിപ്പിക്കുന്നത് തന്നെ വേദനിപ്പിക്കുന്നതിനേക്കാല്‍ വിഷമമുണ്ടാക്കുമെന്നും ലീഡര്‍ പറഞ്ഞു. തഞ്ചത്തില്‍ ചവിട്ടിത്താഴ്ത്താമെന്ന് വിചാരിച്ചാല്‍ നടക്കില്ല- കരുണാകരന്‍ മുന്നറിയിപ്പു നല്‍കി.
സീറ്റ് വിഭജനത്തിലും സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലുമുണ്ടായിരിക്കുന്ന തര്‍ക്കങ്ങള്‍ ഹൈക്കമാണ്ട് ഇടപെടലോടെ തീര്‍ന്നാലും തിരഞ്ഞെടുപ്പിന് ശേഷം പുതിയ പ്രശ്നങ്ങള്‍ കോണ്‍ഗ്രസില്‍ തല പൊക്കുമെന്നാണ് കരുണാകരന്റെ നിലപാട് വ്യക്തമാക്കുന്നത്. യു ഡി എഫിന് അധികാരം ലഭിച്ചാല്‍, മുഖ്യമന്ത്രിയുള്‍പ്പെടെയുള്ള സ്ഥാനങ്ങളിലേയ്ക്ക് തര്‍ക്കമുണ്ടാകാനാണ് സാധ്യത.












Click it and Unblock the Notifications