കെ എസ് ആര് ടി സി വഴി കൊറിയര്‍ ഉടന്‍
തിരുവനന്തപുരം: നഷ്ടം നികത്താനുള്ള പുതിയ വഴിയായി കെ എസ് ആര് ടി സി കൊറിയര്‍ സര്‍വീസ് തുടങ്ങും. മൂന്നു മാസത്തിനകം കെ എസ് ആര് ടി സി കൊറിയര്‍ സര്‍വീസ് തുടങ്ങുന്ന വിധത്തില്‍ നടപടികള്‍ സ്വീകരിക്കാന്‍ കോര്പറേഷന് അധികൃതര്‍ തീരുമാനിച്ചു. കൊറിയര്‍ സര്‍വീസിനു പുറമേ ഷോപ്പിംഗ് കോപ്ലക്സുകള്‍ കെട്ടിയും വരുമാനമുണ്ടാക്കാന്‍ അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്.
കൊറിയര്‍ സര്‍വീസ് നടത്തി പരിചയമുള്ള സ്വകാര്യ ഏജന്‍സിക്ക് കൊറിയര്‍ സര്‍വീസ് കൈമാറാനാണ് പദ്ധതി. ഇതിനായി അടുത്തു തന്നെ ടെണ്ടറുകള്‍ ക്ഷണിക്കും. കോര്‍പറേഷനായിരിക്കും കൊറിയര്‍ സര്‍വീസിന്റെ പൂര്‍ണ നിയന്ത്രണം. ഏജന്‍സികളില്‍ നിന്ന് നിശ്ചിത തുക കെ എസ് ആര് ടി സിക്ക് ലഭിക്കും വിധമായിരിക്കും സംവിധാനം നിലവില്‍ വരുന്നത്. കോര്പറേഷന് ബസുകള്‍ കൊറിയര്‍ സര്‍വീസിനായി ഉപയോഗിക്കും. അതിനാല്‍ സര്‍വീസ് തുടങ്ങാന്‍ കോര്പറേഷന് അധിക ബാധ്യതയൊന്നും വരില്ല. സ്വകാര്യ കൊറിയര്‍ സര്‍വീസുകളേക്കാള്‍ വേഗത്തിലും കുറഞ്ഞ നിരക്കിലും കെ എസ് ആര് ടി സി വഴി കൊറിയറുകള്‍ നിര്‍ദ്ദിഷ്ട സ്ഥലങ്ങളില്‍ എത്തിക്കാനാവുമെന്നാണ് അധികൃതര്‍ കരുതുന്നത്.
നഷ്ടത്തിലായ കെ എസ് ആര് ടി സി യുടെ രക്ഷയ്ക്ക് പുതിയ വഴികള്‍ കണ്ടെത്തുന്നതിന്റെ ഭാഗമായാണ് കൊറിയര്‍ സര്‍വീസുകള്‍. കോര്‍പറേഷന്റെ അധീനതയില്‍ ദേശീയ പാതയുടെ അരികിലുള്ള സ്ഥലങ്ങളില്‍ ഷോപ്പിംഗ് കോംപ്ലക്സുകള്‍ പണിത് വാടകയ്ക്ക് നല്‍കുകയാണ് മറ്റൊരു പദ്ധതി. ഇതും ഉടന്‍ നടപ്പാക്കാനാണ് തീരുമാനം.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications