പാറക്കടവില്‍ യുവതിക്കു നേരെ ബോംബേറ്
പാറക്കടവ്: നാദാപുരത്തിനടുത്ത് പാറക്കടവില്‍ ഏപ്രില്‍ 13 വെള്ളിയാഴ്ച ഒരു യുവതിക്കു നേരെ അക്രമികള്‍ ബോംബെറിഞ്ഞു. പരിക്കേറ്റ തയ്യുള്ളതില്‍ ലീലയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അനുജന്റെ ഭാര്യയോടൊപ്പം റോഡിലൂടെ പോവുകയായിരുന്ന ലീലയുടെ മാല പൊട്ടിച്ച് അക്രമികള്‍ ഓടി. സ്ത്രീകള്‍ ബഹളം വെച്ചപ്പോള്‍ ബോംബെറിയുകയായിരുന്നു.
ബുധനാഴ്ചയും വ്യാഴാഴ്ചയും അക്രമസംഭവങ്ങള്‍ നടന്ന പാറപ്പുറത്തും പരിസരപ്രദേശങ്ങളിലും വെള്ളിയാഴ്ച മറ്റ് അക്രമസംഭവമൊന്നുമുണ്ടായില്ല.












Click it and Unblock the Notifications