മകന്‍ അച്ഛനെ കുത്തിക്കൊന്നു
തൃശൂര്‍: മകന്‍ അച്ഛനെ കുത്തിക്കൊന്നു. ഏപ്രില്‍ 12 വ്യാഴാഴ്ച തൃശൂര്‍ പുത്തൂരിനടുത്തായിരുന്നു സംഭവം. അച്ഛനെ കുത്തിക്കൊന്ന മകനെ ഏപ്രില്‍ 14 ശനിയാഴ്ച രാവിലെ പൊലീസ് പിടികൂടി, റിമാന്‍ഡ് ചെയ്ത് സബ്ജയിലിലേയ്ക്ക് അയച്ചു.
പുത്തൂരിനടുത്ത് മരോട്ടിച്ചാല്‍ ദീപം റോഡില്‍ ചോഴിയില്‍ രാമകൃഷ്ണന്‍(40) ആണ് മകന്‍ രതീഷിന്റെ (19) കുത്തേറ്റ് മരിച്ചത്. രാമകൃഷ്ണന്‍ സ്ഥിരമായി മദ്യപിച്ചെത്തി വീട്ടില്‍ വഴക്കുണ്ടാക്കാറുണ്ടായിരുന്നുവത്രേ. ഏപ്രില്‍ 12 വ്യാഴാഴ്ചയും ഇത് ആവര്‍ത്തിച്ചു. ഇതില്‍ കുപിതനായാണ് മകന്‍ അച്ഛനെ കുത്തിയതെന്ന് പറയപ്പെടുന്നു. കുത്തിയ ശേഷം രതീഷ് വീടുവിട്ടു. പൊലീസ് ഇയാളെ പുതുക്കാട്ട് നിന്ന് പിടികൂടുകയായിരുന്നു.












Click it and Unblock the Notifications