കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് പ്രചാരണം തിങ്കളാഴ്ച മുതല്‍ ശക്തമാകും

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: സീറ്റ് വിഭജന തര്‍ക്കങ്ങള്‍ ഹൈക്കമാണ്ട് ഇടപെട്ട് പറഞ്ഞൊതുക്കിയതോടെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് പ്രചാരണം തിങ്കളാഴ്ച മുതല്‍ ശക്തമാകും. ഒത്തു തീര്‍പ്പ് ഫോര്‍മുല അതിനു മുമ്പ് ഹൈക്കമാണ്ട് പ്രഖ്യാപിക്കുമെന്ന് അറിയുന്നു.

പ്രചാരണത്തിന്റ ഭാഗമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ സംസ്ഥാനത്തെത്തിക്കാനുള്ള പരിപാടികളും അണിയറയില്‍ ആസൂത്രണം ചെയ്യുന്നുണ്ട്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, കോട്ടയം, കൊല്ലം എന്നീ ജില്ലകളില്‍ സോണിയാ ഗാന്ധിയെ പൊതുയോഗങ്ങളില്‍ പങ്കെടുപ്പിക്കുന്നതിനുള്ള പദ്ധതികളാണ് യു ഡി എഫ് തയ്യാറാക്കുന്നത്.

തങ്ങള്‍ മത്സരിക്കുന്നിടത്ത് കേന്ദ്രനേതാക്കളെയൊന്നും പ്രചാരണത്തിനു ക്ഷണിക്കില്ലെന്ന തീരുമാനം ഐ ഗ്രൂപ്പ് മാറ്റുമെന്നറിയുന്നു. കേന്ദ്രനേതാക്കളെ പങ്കെടുപ്പിക്കില്ലെന്ന തീരുമാനം പിന്‍വലിച്ചതായി ഐ ഗ്രൂപ്പ് നേതാവും എറണാകുളം നിയമസഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ പ്രഫ. കെ വി തോമസ് പറഞ്ഞു. പ്രശ്നങ്ങള്‍ തീരുകയാണെന്നും കേന്ദ്രനേതാക്കളെ പങ്കെടുപ്പിക്കില്ലെന്ന് തീരുമാനിച്ചത് സമ്മര്‍ദ്ദതന്ത്രത്തിന്റെ ഭാഗമായാണെന്നും തോമസ് ചൂണ്ടിക്കാട്ടി. എല്ലാം കെട്ടടങ്ങുമ്പോള്‍ ആ തീരുമാനവും ഇല്ലാതാകും.

പലയിടത്തും ഇടതുമുന്നണി സ്ഥാനാര്‍ത്ഥികള്‍ പ്രചാരണത്തിന്റെ രണ്ടും മൂന്നും ഘട്ടങ്ങളിലെത്തിയിട്ടും യു ഡി എഫ് അണകള്‍ അനങ്ങിയിരുന്നില്ല. എന്നാല്‍, തിങ്കളാഴ്ച മുതല്‍ സ്ഥിതിഗതികള്‍ മാറുമെന്നും വര്‍ദ്ധിച്ച ആവേശത്തോടെ യു ഡി എഫ് പ്രചാരണം കൊഴുപ്പിക്കുമെന്നും നേതാക്കള്‍ പറയുന്നു.

യു ഡി എഫ് പ്രചാരണത്തിന്റെ ഭാഗമായി കെ മുരളീധരന്‍ എം പി തിങ്കളാഴ്ച കൊച്ചിയിലെത്തും. മട്ടാഞ്ചേരിയില്‍ യു ഡി എഫ് കണ്‍വെന്‍ഷന്‍ മുരളീധരന്‍ ഉദ്ഘാടനംചെയ്യും. എറണാകുളത്ത് പൊതുയോഗത്തിലും മുരളീധരന്‍ പ്രസംഗിക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X