ഇന്ന് വിഷു
തിരുവനന്തപുരം: കൊന്നമരക്കൊമ്പുകളില്‍ മഞ്ഞപ്പൂക്കളുടെ കുലകള്‍ ചിരി തൂകിനില്‍ക്കുന്ന നിറശോഭയില്‍ മറ്റൊരു വിഷു കൂടി.
സമൃദ്ധിയുടെ നിറവ് കണ്ടുണരാനും ഐശ്വര്യം ധ്യാനിച്ച് കൈനീട്ടം വാങ്ങാനുമുള്ള ദിനം. മീനം രാശിയില്‍ നിന്ന് സൂര്യന്‍ മേടം രാശിയിലേക്ക് സഞ്ചാരപഥം മാറ്റുന്ന ദിനം സൂര്യന്റെ മറ്റൊരു ദക്ഷിണായനത്തിന് തുടക്കം കുറിക്കുന്നു.
ക്ഷേമത്തിന്റെയും ഐശ്വര്യത്തിന്റെയും കൊന്നകളാണ് ഇന്ന് മലയാളികളുടെ മനസില്‍ പൂത്തുലയുന്നത്. കൃഷ്ണവിഗ്രഹവും കണിക്കൊന്നയും കളിവെള്ളരിയും വാല്‍ക്കണ്ണാടിയും ഗ്രന്ഥക്കെട്ടും പഴങ്ങളും പൊന്നും കോടിമുടും നാളികേരവുമെല്ലാമായി ഒരുക്കിയ വിഷുക്കണി കണ്ട് മലയാളി ഐശ്വര്യത്തിന്റെ നല്ല നാളുകളിലേക്ക് ശുഭപ്രതീക്ഷയോടെ കാല്‍വെക്കുന്നു.
എല്ലാ വായനക്കാര്‍ക്കും ഇന്ത്യാഇന്‍ഫോ മലയാളത്തിന്റെ വിഷുദിനാശംസകള്‍.












Click it and Unblock the Notifications