വോട്ടെടുപ്പ്: ബീഹാറില്‍ നാല് പേര് കൊല്ലപ്പെട്ടു
പാറ്റ്ന: പഞ്ചായത്തിലേക്കുള്ള രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന ബീഹാറില്‍ ഏപ്രില്‍ 15 ഞായറാഴ്ചയുണ്ടായ അക്രമസംഭവങ്ങളില്‍ നാല് പേര് കൊല്ലപ്പെട്ടു.
ഞായറാഴ്ച പലയിടങ്ങളിലും ഏറ്റുമുട്ടലുകളും വെടിവെപ്പും ബോംബേറുമുണ്ടായതായി റിപ്പോര്‍ട്ടുണ്ട്. ഏപ്രില്‍ 11 ബുധനാഴ്ച നടന്ന ഒന്നാം ഘട്ട വോട്ടെടുപ്പിലും നാല് പേര് കൊല്ലപ്പെട്ടിരുന്നു.
വിവിധ സംഭവങ്ങളിലായാണ് നാല് പേര് കൊല്ലപ്പെട്ടത്. 12 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ഗയ ജില്ലയില്‍ ഒരു കൂട്ടം പേര് ബൂത്ത് പിടിക്കാന്‍ ശ്രമം നടത്തിയപ്പോള്‍ പൊലീസ് നടത്തിയ വെടിവെപ്പിലാണ് ഒരാള്‍ കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലിലും വെടിവെപ്പിലുമായി പാറ്റ്ന ജില്ലയിലും പുര്‍നിയ ജില്ലയിലുമാണ് മൂന്ന് പേര് കൊല്ലപ്പെട്ടത്.
വൈശാലി ജില്ലയില്‍ ഒരു ബൂത്തിനു നേരെയുണ്ടായ ബോംബേറില്‍ മൂന്ന് പോളിംഗ് ഉദ്യോഗസ്ഥരടക്കം ആറു പേര്‍ക്ക് പരിക്കേറ്റു.