കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐ ഗ്രൂപ്പിന് മൂന്ന് സീറ്റ് കൂടി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ മൂന്ന് സീറ്റുകളില്‍ മാറ്റം വരുത്തിക്കൊണ്ട് ഹൈക്കമാണ്ട് തീരുമാനമെടുത്തതായി അറിയുന്നു. ഏപ്രില്‍ 13 വെള്ളിയാഴ്ച ഹൈക്കമാണ്ട് പ്രതിനിധികള്‍ ി നടത്തിയ ഒത്തു തീര്‍പ്പ് പ്രകാരം ഐ ഗ്രൂപ്പിന് , , സീറ്റുകള്‍ കൂടി നല്‍കാന്‍ തീരുമാനമെടുത്തതായാണ് റിപ്പോര്‍ട്ട്.

ഇതോടെ സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ എ ഗ്രൂപ്പിനും ഐ ഗ്രൂപ്പിനും 37 സീറ്റുകള്‍ വീതമായി. വടക്കേക്കരയില്‍ കെ പി ധനപാലനു പകരം എം എ ചന്ദ്രശേഖരനും പേരാവൂരില്‍ കെ പി നൂറുദ്ദീനു പകരം എ ഡി മുസ്തഫയും ആറന്മുളയില്‍ ശിവദാസന്‍ നായര്‍ക്കു പകരം മാലേത്ത് സരളാദേവിയുമായിരിക്കും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍.

കെ കരുണാകരന്‍ ഏപ്രില്‍ 16 തിങ്കളാഴ്ചയോ ഏപ്രില്‍ 17 ചൊവാഴ്ചയോ ദില്ലിയിലേയ്ക്ക് തിരിക്കുന്നുണ്ടെന്ന് ഐ ഗ്രൂപ്പ് വൃത്തങ്ങളില്‍ നിന്നറിയുന്നു. കൂടുതല്‍ സീറ്റുകള്‍ ലഭിച്ച സാഹചര്യത്തില്‍ പ്രവര്‍ത്തക സമിതിയിലെ പ്രത്യേക ക്ഷണിതാവ് സ്ഥാനം രാജി വച്ചത് കരുണാകരന്‍ പിന്‍വലിച്ചേക്കും. രാജി പിന്‍വവിക്കണമെന്ന് ഹൈക്കമാണ്ട് കരുണാകരനോട് അഭ്യര്‍ത്ഥിച്ചിരുന്നു.

പുതിയ സ്ഥാനാര്‍ത്ഥി പട്ടിക പ്രകാരം നഷ്ടം എ ഗ്രൂപ്പിനാണ്. നേരത്തേ അവര്‍ക്കുണ്ടായിരുന്ന 40 സീറ്റുകളില്‍ നിന്നാണ് മൂന്നെണ്ണം ഐ ഗ്രൂപ്പിന് ഇപ്പോള്‍ ലഭിക്കുന്നത്. എ യുടെ കണക്കിലുള്ള 37 സീറ്റുകളില്‍ മൂന്നെണ്ണത്തില്‍ കോണ്‍ഗ്രസ് സ്വതന്ത്രരാണ് മത്സരിക്കുന്നത്. എന്നാല്‍ ഇവര്‍ എ കെ ആന്റണിയെ പിന്തുണയ്ക്കുന്നവരാണെന്ന ന്യായത്തിലാണ് ഇപ്പോള്‍ ഗ്രൂപ്പ് സമവാക്യം തുല്യമാക്കിയിരിക്കുന്നത്. സ്ഥാനാര്‍ത്ഥി പട്ടികയില്‍ മാറ്റം വരുത്തുന്നതിനോട് വെള്ളിയാഴ്ചത്തെ ചര്‍ച്ചകളില്‍ എ കെ ആന്റണി വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാല്‍, പ്രതിസന്ധി തീര്‍ക്കാന്‍ ഹൈക്കമാണ്ട് സ്വീകരിക്കുന്ന ഏതു നടപടിയും ശിരസാ വഹിക്കുമെന്ന് ആന്റണി വ്യക്തമാക്കിയിരുന്നു. അതനുസരിച്ചാണ് ഹൈക്കമാണ്ടിന്റെ ഒത്തു തീര്‍പ്പ് തീരുമാനം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X