കോണ്‍ഗ്രസ് പ്രചാരണം മന്ദഗതിയില്‍
തിരുവനന്തപുരം: സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടും ചില മണ്ഡലങ്ങളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ പ്രചാരണത്തിനറങ്ങാന്‍ അറച്ചുനില്‍ക്കുന്നു. പോസ്ററും ബാനറും നിരന്ന ചില മണ്ഡലങ്ങളില്‍ അവ മാറ്റേണ്ട സ്ഥിതിയുമാണ്.
സ്ഥാനാര്‍ഥിതര്‍ക്കം രൂക്ഷമായ വടക്കേക്കര, ആറന്മുള, റാന്നി, പേരാവൂര്‍ മണ്ഡലങ്ങളിലാണ് ചുവരെഴുത്തുകളും പോസ്ററുകളും ബാനറുകളുമൊക്കെ സ്ഥാപിച്ചിട്ടും സ്ഥാനാര്‍ഥികളും അണികളും പ്രചാരണത്തിന്റെ കാര്യത്തില്‍ ത്രിശങ്കുവില്‍ നില്‍ക്കുന്നത്.
തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകള്‍ നടന്ന കോവളം പോലുള്ള മണ്ഡലങ്ങളില്‍ തന്നെ ഗ്രൂപ്പുകള്‍ തമ്മിലുള്ള പോരാട്ടത്തെ തുടര്‍ന്ന് കണ്‍വെന്‍ഷനുകള്‍ അലങ്കോലപ്പെടുകയായിരുന്നു.
ഗ്രൂപ്പ് നേതൃത്വത്തെ പോലും ധിക്കരിച്ചാണ്ചിലയിടങ്ങളില്‍ സ്ഥാനാര്‍ഥി പ്രഖ്യാപനം നടന്നത്. തിരഞ്ഞെടുപ്പില്‍ റിബലുകളുണ്ടാകില്ലെന്ന് കരുണാകരനും മുരളീധരനും വ്യക്തമാക്കുന്നുണ്ടെങ്കിലും പലയിടത്തും പ്രാദേശിക ഗ്രൂപ്പ് നേതൃത്വങ്ങള്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചുകഴിഞ്ഞു. ഗുലാം നബി ആസാദിന്റെ കോലം കത്തിച്ചതുമുതല്‍ ഉമ്മന്‍ചാണ്ടിക്കെതിരെ ഉയര്‍ന്ന അഴിമതിയാരോപണം വരെ ഐ ഗ്രൂപ്പ് നേതൃത്വത്തെ അലോസരപ്പെടുത്തിയിരിക്കുകയാണ്.












Click it and Unblock the Notifications