പ്രത്യാശയുടെ ഈസ്റ്റര്‍
തിരുവനന്തപുരം: രക്ഷയുടെയും പ്രത്യാശയുടെയും ഉത്സവമായ ഈസ്റ്റര്‍. ഏപ്രില്‍ 15 ഞായറാഴ്ച ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികള്‍ ഈസ്റ്റര്‍ ആഘോഷിക്കുന്നു. 2000 വര്‍ഷങ്ങള്‍ക്കു മുമ്പ് മനുഷ്യകുലത്തിന്റെ രക്ഷയ്ക്കായി ദൈവപുത്രനായ യേശുക്രിസ്തു കുരിശു മരണം വരിച്ച് മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേറ്റതിന്റെ ധന്യമായ ഓര്‍മ്മ പുതുക്കലാണ് ഈസ്റ്റര്‍ അഥവാ ഉയിര്‍പ്പ് പെരുന്നാള്‍.
ലോകത്തെങ്ങുമുള്ള ക്രൈസ്തവ വിശ്വാസികള്‍ക്ക് ഈസ്റ്റര്‍ രക്ഷയുടെ ദിനമാണ്. മരണത്തെയും ജയിച്ച് യേശുദേവന്‍ ഉയിര്‍ത്തെഴുന്നേറ്റതിന്റെ സ്മരണ പള്ളികളില്‍ വിവിധ ചടങ്ങുകളോടെ കൊണ്ടാടി. വത്തിക്കാനില്‍ സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ പോപ്പ് ജോണ്‍ പോള്‍ രണ്ടാമന്റെ കാര്‍മികത്വത്തില്‍ ഈസ്റ്റര്‍ കുര്‍ബാനയും മറ്റ് ചടങ്ങുകളും നടന്നു.
കേരളത്തില്‍ വിവിധ സഭകളില്‍ പെട്ട ക്രൈസ്തവ വിശ്വാസികള്‍ രക്ഷയുടെ ദിനത്തിന്റെ ഓര്‍മ്മ പുതുക്കി. രാവിലെ കുര്‍ബാനയുംമറ്റ് ചടങ്ങുകളും നടന്നു. വിശ്വാസികള്‍ യേശുവിന്റെ തിരു-ശരീര രക്തങ്ങളുടെ ഓര്‍മ്മയ്ക്കായി വിശുദ്ധ കുര്‍ബാന കൈക്കൊണ്ടു.
പള്ളികളിലെ ചടങ്ങുകള്‍ക്കു ശേഷം വീടുകളില്‍ വിഭവ സമൃദ്ധമായ ഈസ്റ്റര്‍ വിരുന്നാണ്. സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും സമാധാനത്തിന്റേയും രക്ഷയുടെയും അനുഭവങ്ങള്‍ പങ്കിട്ടുകൊണ്ട് ഒരു ഈസ്റ്റര്‍ കൂടി കടന്നു പോകുന്നു...












Click it and Unblock the Notifications