കൂത്തുപറമ്പില്‍ ഹര്‍ത്താല്‍ ആചരിച്ചു
കൂത്തുപറമ്പ്: സിപിഎം പ്രവര്‍ത്തകന്റെ കൊലയില്‍ പ്രതിഷേധിച്ച് സിപിഎം കൂത്തുപറമ്പ് നഗരസഭയില്‍ ആഹ്വാനം ചെയ്ത 12 മണിക്കൂര്‍ ഹര്‍ത്താല്‍ സമാധാനപരം.
വിഷുദിനമായ ഏപ്രില്‍ 14 ശനിയാഴ്ച വൈകുന്നേരം 7.30നാണ് സിപിഎം പ്രവര്‍ത്തകന്‍ കണ്ടന്‍ചാലില്‍ ജയശീലന്‍ (25) കൊല്ലപ്പെട്ടത്. കൂട്ടുകാരന്റെ വീട്ടില്‍ നിന്ന് മടങ്ങുകയായിരുന്ന ജയശീലനെ ഒരു സംഘം ജീപ്പിലെത്തി ആക്രമിക്കുകയായിരുന്നു. അക്രമികള്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് പറയപ്പെടുന്നു.
ബസ്സ് കണ്ടക്ടറാണ് ജയശീലന്‍. മട്ടനൂരിനടുത്തുള്ള പത്തൊമ്പതാം മൈലില്‍ വെച്ചാണ് ജയശീലന്‍ കൊല്ലപ്പെട്ടത്.












Click it and Unblock the Notifications