കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രത്യാശുടെ പെരുന്നാള്‍ ഒരുമിച്ച്

  • By Staff
Google Oneindia Malayalam News

വത്തിക്കാന്‍സിറ്റി: ലോകമെങ്ങുമുള്ള ക്രൈസ്തവര്‍ ഇത്തവണ പ്രത്യാശുടെ പെരുന്നാളായ ഈസ്റ്റര്‍ ആഘോഷിക്കുന്നത് ഒരുമിച്ചാണ്. പതിനൊന്നു വര്‍ഷത്തിനു ശേഷമാണ് ഈസ്റ്റര്‍ ആഘോഷം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒരു ദിവസം നടക്കുന്നത്. ഇനി 2004 ലെ ഈസ്റ്ററായിരിക്കും ഇതു പോലെ ഒരേ ദിവസം ആഘോഷിക്കപ്പെടുക.

എത്യോപ്യ, എറിട്രിയ, ഈജിപ്ത്, റഷ്യ, ബെലാറസ്, ഉക്രെയിന്‍, മൊള്‍ഡേവിയ, ജോര്‍ജിയ, യൂഗോസ്ലാവിയ, മാസിഡോണിയ, റുമോനിയ, ബള്‍ഗേറിയ, ഗ്രീസ്, സൈപ്രസ്, ടര്‍ക്കി, ഇസ്രയേല്‍, ലബനന്‍ തുടങ്ങിയ രാജ്യങ്ങളിലെ 15 കോടിയോളം വരുന്ന ക്രൈസ്തവര്‍ മിക്ക വര്‍ഷവും ഒന്നോ, നാലോ , അഞ്ചോ ആഴ്ചകല്‍ വൈകിയാണ് ഈസ്റ്റര്‍ ആഘോഷിക്കുക. ഈ രാജ്യങ്ങളില്‍ ജൂലിയന്‍ കലണ്ടര്‍ പ്രകാരം ഈസ്റ്റര്‍ തീയതി നിശ്ചയിക്കുന്നതാണ് ഈ വ്യത്യാസത്തിനു കാരണം. എന്നാല്‍, ആഗോള കത്തോലിക്കാ സഭയുടെ കേന്ദ്രമായ വത്തിക്കാന്‍സിറ്റി ഉള്‍പ്പെടുന്ന ഇറ്റലി ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ഈസ്റ്റര്‍ തീയതി നിശ്ചയിക്കുന്നത് ഗ്രിഗോറിയന്‍ കലണ്ടര്‍ അടിസ്ഥാനമാക്കിയാണ്. ക്രിസ്മസ് ആഘോഷത്തിനും ഇതു പോലെ തീയതി വ്യത്യാസമുണ്ട്.

ഇത്തവണ ഇരു കലണ്ടറുകളുടെയും അടിസ്ഥാനത്തില്‍ ഈസ്റ്റര്‍ തീയതി ഒരു ദിവസം തന്നെയായതിനാല്‍ ലോകമെങ്ങും ഏപ്രില്‍ 15 ഞായറാഴ്ച ഈസ്റ്റര്‍ ആഘോഷിക്കപ്പെടുന്നു.

യഹൂദരുടെ പെസഹാ പെരുന്നാളും ഇത്തവണ ഈസ്റ്ററിനോടൊപ്പമാണ്. ഏപ്രില്‍ എട്ട് മുതല്‍ 15 വരെയാണ് ഇത്തവണ യഹൂദരുടെ പെസഹാപെരുന്നാള്‍.

ഇന്ത്യയില്‍ എല്ലാ വിഭാഗം ക്രൈസ്തവ സഭകളും ഒരേ ദിവസം തന്നെ ഈസ്റ്ററും ക്രിസ്മസും ആഘോഷിക്കുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X