Get Updates
Get notified of breaking news, exclusive insights, and must-see stories!

ടാക്സി സമരം ദില്ലിയെ ദുരിതത്തിലാഴ്ത്തി

ദില്ലി: ഇലക്ട്രോണിക് മീറ്ററുകള്‍ സ്ഥാപിക്കണമെന്ന നിര്‍ദേശത്തിനെതിരായി ടാക്സി, ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ നടത്തുന്ന പണിമുടക്ക് ദില്ലിയിലെ യാത്രക്കാരെ ദുരിതത്തിലാഴ്ത്തി.

ഏപ്രില്‍ 16 തിങ്കളാഴ്ച രാവിലെയാണ് പണിമുടക്ക് ആരംഭിച്ചത്. വിമാനത്താവളത്തിലും റെയില്‍വെ സ്റേഷനിലും വന്നിറങ്ങിയ യാത്രക്കാര്‍ ലക്ഷ്യസ്ഥാനത്തെത്താന്‍ ബുദ്ധിമുട്ടി. ദില്ലി നഗരത്തിലെ അര ലക്ഷത്തിലേറെ വരുന്ന ഓട്ടോറിക്ഷകളും ടാക്സികളുമാണ് പണിമുടക്കിയത്. പ്രകൃതി വാതകമുപയോഗിക്കണമെന്ന നിര്‍ദേശത്തെ തുടര്‍ന്ന് ഏകദേശം 900 ബസുകളും റോഡിലിറങ്ങാത്തത് യാത്രക്കാരുടെ ദുരിതം ഇരട്ടിയാക്കി.

വിമാനത്തില്‍ വന്നിറങ്ങുന്നവരെ വിവിധ സ്ഥലങ്ങളിലെത്തിക്കാന്‍ വിമാനത്താവള അധികൃതര്‍ വാഹനങ്ങള്‍ ഏര്‍പ്പാടാക്കിയിരുന്നെങ്കിലും ഇത് മതിയായില്ല എന്ന് പരാതിയുണ്ട്. പണിമുടക്ക് രണ്ടു മൂന്ന് ദിവസത്തേക്കെങ്കിലും തുടരുമെന്നാണ് കരുതപ്പെടുന്നത്.

ഇലക്ട്രോണിക് മീറ്ററുകള്‍ വയ്ക്കണമെന്ന് ദില്ലി ഹൈക്കോടതിയാണ് നിര്‍ദേശിച്ചത്. എന്നാല്‍ ഇതിന് വളരെ ചെലവ് കൂടുതലും കേടായാല്‍ നന്നാക്കാന്‍ ആരെയും കിട്ടില്ലെന്നും ദില്ലി ട്രാന്‍സ്പോര്‍ട്ട് ആക്ഷന്‍ കമ്മിറ്റി വക്താവ് ഗൗതം ജല്ലാലി പറഞ്ഞു.

സാധാരണ മീറ്ററിന് 1, 700 രൂപ മാത്രം വിലയുള്ളപ്പോള്‍ ഇലക്ട്രോണിക്ക് മീറ്ററിന് 3, 300 രൂപയാണ് വില. ഇത് തങ്ങള്‍ക്ക് താങ്ങാനാവില്ലെന്നാണ് ഡ്രൈവര്‍മാരുടെ നിലപാട്. എന്നാല്‍ കോടതി ഉത്തരവ് നടപ്പിലാക്കുക മാത്രമാണ് തങ്ങള്‍ ചെയ്യുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+