റിബലുകള്‍ പാടില്ലെന്ന് ആന്റണി
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരിടത്തും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്കും യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കും എതിരെ റിബലുകളായി കോണ്‍ഗ്രസുകാര്‍ ആരും മത്സരിക്കരുതെന്ന് എ. കെ. ആന്റണി.
ഏതെങ്കിലും സാഹചര്യത്തില്‍ റിബലുകളുണ്ടായാല്‍ ഉപദേശിച്ചും ശാസിച്ചും പിന്തിരിപ്പിക്കാന്‍ എല്ലാ പ്രവര്‍ത്തകരും സര്‍വാത്മനാ സഹകരിക്കണമെന്ന് ആന്റണി ആവശ്യപ്പെട്ടു. സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനായി കരുണാകരന്‍ ആഹ്വാനം ചെയ്യുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് ആന്റണി കൂട്ടിച്ചേര്‍ത്തു.
ഹൈക്കമാന്‍ഡ് തീരുമാനം വേദനാജനകമാണെങ്കിലും അനുസരിക്കുന്നതായി ആന്റണി വ്യക്തമാക്കി. ഹൈക്കമാന്‍ഡ് അംഗീകരിച്ച സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കുന്നതിന് എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് ആന്റണി അഭ്യര്‍ത്ഥിച്ചു.
ഹൈക്കമാന്‍ഡ് തീരുമാത്തെ കെ. മുരളീധരന്‍ എംപി സ്വാഗതം ചെയ്തു. യുഡിഎഫ് ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിടുമെന്ന് അദ്ദേഹം പറഞ്ഞു. യുഡിഎഫിലെ മുഖ്യ ഘടക കക്ഷിയായ മുസ്ലീം ലീഗും വയലാര്‍ രവിയും ഹൈക്കമാന്‍ഡ് തീരുമാനത്തില്‍ സംതൃപ്തി പ്രകടിപ്പിച്ചു.












Click it and Unblock the Notifications