Get Updates
Get notified of breaking news, exclusive insights, and must-see stories!

വടുതലയില്‍ വിഷമദ്യം: രണ്ട് മരണം

കൊച്ചി: എറണാകുളം ജില്ലയിലെ വടുതലയില്‍ വിഷമദ്യം കഴിച്ച് രണ്ട് പേര്‍ മരിച്ചു.

ഏഴ് പേര്‍ ഗുരുതരമായ നിലയില്‍ ആശുപത്രിയിലാണ്. ഏപ്രില്‍ 16 തിങ്കളാഴ്ച പുലര്‍ച്ചെയാണ് എഡ്വിന്‍, ഗിരീഷ് എന്നിവര്‍ വിഷമദ്യം കഴിച്ച് മരണമടഞ്ഞത്. എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലാണ് ഗുരുതരമായ നിലയില്‍ ഏഴു പേരെ പ്രവേശിപ്പിച്ചിട്ടുള്ളത്.

ആദ്യം കള്ളും പിന്നീട് വിദേശമദ്യവുമാണ് തങ്ങള്‍ കഴിച്ചതെന്ന് ഇവര്‍ പറഞ്ഞതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. കള്ള് തെങ്ങില്‍ നിന്നും നേരിട്ടെടുത്താണ് കഴിച്ചതെന്ന് ഇവര്‍ പറഞ്ഞിട്ടുള്ളതിനാല്‍ വിദേശമദ്യത്തിലാണ് വിഷം കലര്‍ന്നിരുന്നതെന്ന് സംശയിക്കപ്പെടുന്നു.

വടുതല പ്രദേശത്ത് ശക്തമായ പൊലീസ് സന്നാഹം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രദേശത്ത് വ്യാപകമായ എക്സൈസ് റെയ്ഡ് തുടങ്ങിയതായി റിപ്പോര്‍ട്ടുണ്ട്. സംഭവുമായി ബന്ധപ്പെട്ട് ആരെയും അറസ്റ് ചെയ്തിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+