രാജി ഉടന്‍ പിന്‍വലിക്കില്ല: കരുണാകരന്‍
തിരുവനന്തപുരം: കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയിലെ സ്ഥിരം ക്ഷണിതാവ് സ്ഥാനത്തുനിന്നുള്ള രാജി ഉടന്‍ പിന്‍വലിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ്
രാജിവയ്ക്കാനിടയായ തീരുമാനത്തെ കുറിച്ച് ഹൈക്കമാന്‍ഡിന് വിശദീകരണം നല്‍കിയ ശേഷം ഹൈക്കമാന്‍ഡിന്റെ മറുപടി കൂടി ലഭിച്ച ശേഷമേ രാജി പിന്‍വലിക്കുകയുള്ളു എന്ന് ഏപ്രില്‍ 16 തിങ്കളാഴ്ച വാര്‍ത്താസമ്മേളനത്തില്‍ കരുണാകരന്‍ അറിയിച്ചു.
നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനായി എല്ലാം മറന്ന് പ്രവര്‍ത്തിക്കുമെന്ന് കരുണാകരന്‍ വ്യക്തമാക്കി. ഒരു മണ്ഡലത്തിലും യുഡിഎഫ് സ്ഥാനാര്‍ത്ഥികളെ കാലുവാരി പരാജയപ്പെടുത്തുന്ന നയം ഇക്കുറി ഉണ്ടാവാന്‍ പാടില്ലെന്ന് കരുണാകരന്‍ പറഞ്ഞു.
സാഹചര്യങ്ങള്‍ മൂലമാണ് പ്രശ്നങ്ങള്‍ ഉണ്ടായതെന്നും അല്ലാതെ ആന്റണിയെ ഒരു തരത്തിലും വേദനിപ്പിക്കാന്‍ ആഗ്രഹിച്ചിട്ടില്ലെന്നും കരുണാകരന്‍ വ്യക്തമാക്കി.












Click it and Unblock the Notifications