കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രചാരണരംഗത്ത് എല്‍ഡിഎഫ് ഏറെ മുന്നില്‍

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം:ഗ്രൂപ്പ് വഴക്ക് കാരണം പ്രചാരണരംഗത്ത് മുടന്തിനീങ്ങുന്ന കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യുഡിഎഫിനെ ബഹുദൂരം പിന്നിലാക്കിയിരിക്കുകയാണ് പ്രചാരണത്തിന്റെ ആദ്യഘട്ടത്തില്‍ എല്‍ഡിഎഫ്.

ഗ്രൂപ്പ്വഴക്ക് കാരണം കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ പല മണ്ഡലങ്ങളിലും ഇതേ വരെ കാര്യമായ പ്രചാരണത്തിന് തുടക്കമിട്ടിട്ടില്ല. എന്നാല്‍ എല്‍ഡിഎഫാകട്ടെ ആദ്യഘട്ടപ്രചാരണം വിജയകരമാക്കുകയും ചെയ്തു.

കോണ്‍ഗ്രസിലെ ഗ്രൂപ്പ്വഴക്ക് തിരഞ്ഞെടുപ്പില്‍ മുതലെടുക്കാനാവുമെന്നാണ് എല്‍ഡിഎഫ് പ്രതീക്ഷ. വോട്ടിന്റെ വ്യത്യാസം നാലായിരത്തില്‍ താഴെ മാത്രമുള്ള മണ്ഡലങ്ങളില്‍ ഫലം തങ്ങള്‍ക്ക് അനുകൂലമാവുമെന്നാണ് അവരുടെ പ്രതീക്ഷ.

96ലെ തിരഞ്ഞെടുപ്പില്‍ 45 മണ്ഡലങ്ങളില്‍ വോട്ടിന്റെ വ്യത്യാസം നാലായിരത്തില്‍ താഴെയായിരുന്നു. ഇതില്‍ 24 മണ്ഡലങ്ങളിലും ജയിച്ചത് എല്‍ഡിഎഫാണ്.

ഇടതുപക്ഷത്തിന് ഇതേവരെ തുടര്‍ച്ചയായി തിരഞ്ഞെടുപ്പുകളില്‍ വിജയം കണ്ടെത്താന്‍ സംസ്ഥാനത്ത് കഴിഞ്ഞിട്ടില്ല. ആ ചരിത്രം തിരുത്തിക്കുറിക്കപ്പെടുന്നതിന് കോണ്‍ഗ്രസിലെ ഗ്രൂപ്പ് വഴക്ക് ഏറെ സഹായകരമാവുമെന്നാണ് ഇടതുനേതാക്കളുടെ കണക്കുകൂട്ടല്‍.

അതേ സമയം ഗ്രൂപ്പ് വഴക്കിന് പരിഹാരം കണ്ടെത്തിയ നിലക്ക് തുടര്‍ന്നങ്ങോട്ട് കോണ്‍ഗ്രസ് അണികള്‍ ഒന്നിച്ചുനില്‍ക്കുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ അവകാശപ്പെടുന്നു. ഏറ്റവും പ്രതികൂല സാഹചര്യങ്ങളില്‍ പോലും തിരഞ്ഞെടുപ്പില്‍ വിജയം കണ്ട ചരിത്രം യുഡിഎഫിനുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. അടിയന്തിരാവസ്ഥക്കു ശേഷം കോണ്‍ഗ്രസ് വിരുദ്ധതരംഗമുണ്ടായിരുന്നിട്ടുപോലും 1977ലെ തിരഞ്ഞെടുപ്പില്‍ തങ്ങള്‍ ജയിച്ചുകയറിയത് ഉദാഹരണമായി അവര്‍ മുന്നോട്ടുവെക്കുന്നു.

ഇടതുസര്‍ക്കാരിനെതിരായ ജനവിധിക്ക് കാരണമായേക്കാവുന്ന ഒട്ടേറെ ഘടകങ്ങളുണ്ടെന്നാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍. മദ്യദുരന്തവും മദ്യമാഫിയയുമായി എല്‍ഡിഎഫ് നേതാക്കള്‍ക്ക് ബന്ധമുണ്ടെന്ന ആരോപണവും കാര്‍ഷിക മേഖലയുടെ ശോചനീയാവസ്ഥയും ട്രഷറി സ്തംഭനവും സര്‍ക്കാരിനെതിരായ വിധിയെഴുത്തിലേക്ക് നയിക്കുമെന്ന് അവര്‍ കരുതുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X