Get Updates
Get notified of breaking news, exclusive insights, and must-see stories!

പത്രിക സ്വീകരിച്ചു തുടങ്ങി

തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന്റെ വിജ്ഞാപനം പുറപ്പെടുവിച്ചു. ഇതോടെ തിരഞ്ഞെടുപ്പ് പ്രക്രിയക്കു തുടക്കമായി.

ഏപ്രില്‍ 16 തിങ്കളാഴ്ച 10 മണിക്കാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്. 11 മണി മുതല്‍ നാമനിര്‍ദേശപത്രിക സ്വീകരിച്ചുതുടങ്ങി.

എറണാകുളം ജില്ലയിലെ പെരുമ്പാവൂര്‍ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ഉച്ചയോടെയാണ് തങ്കച്ചന്‍ യുഡിഎഫ് പ്രവര്‍ത്തകരോടൊപ്പമെത്തി കൂവപ്പടി ബ്ലോക്ക് ഓഫീസിലെത്തി പത്രിക നല്‍കിയത്. റിട്ടേണിംഗ് ഓഫീസര്‍ വി.ജെ.പൗലോസ് പത്രിക സ്വീകരിച്ചു.

പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഏപ്രില്‍ 23 ആണ്.

തിരിച്ചറിയല്‍ കാര്‍ഡ് എല്ലാ മണ്ഡലങ്ങളിലും നിര്‍ബന്ധമാക്കുന്നത് ഈ തിരഞ്ഞെടുപ്പ് തൊട്ടാണ്. എന്നാല്‍ തിരിച്ചറിയല്‍ കാര്‍ഡ് ലഭിച്ചിട്ടില്ലാത്തവര്‍ക്ക് വോട്ടവകാശം നഷ്ടപ്പെടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് ഇത്തവണ 2,28,16,171 വോട്ടര്‍മാരാണുള്ളത്.

തിരഞ്ഞെടുപ്പ് ജോലികള്‍ക്ക് ഇത്തവണ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ പോരാതെ വരുന്നിടത്തു മാത്രമേ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരെ നിയോഗിക്കുകയുള്ളൂ. ഇതിനുളള ഉത്തരവ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ചു.

തിരഞ്ഞെടുപ്പിന് നോമിനേഷന്‍ നല്‍കേണ്ട ദിവസത്തിനു മുമ്പ് കോണ്‍ഗ്രസിലുണ്ടായ പ്രശ്നങ്ങള്‍ക്ക് ഏറെക്കുറെ പരിഹാരം കാണാന്‍ കഴിഞ്ഞിട്ടുണ്ട്. അതോടെ എല്ലാ കക്ഷികളും ഇനി തിരഞ്ഞെടുപ്പ് രംഗത്തിറങ്ങും. എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികള്‍ എല്ലാ സീറ്റിലും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്.

ബിജെപി സ്ഥാനാര്‍ഥികള്‍ പട്ടിക പൂര്‍ണമായും പ്രസിദ്ധീകരിച്ചിട്ടില്ല. ഒന്നാം പട്ടികയില്‍ 48 പേരാണുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+