ശബരിമല വികസനത്തിനായി മാസ്റര്‍പ്ലാന്‍
തിരുവനന്തപുരം: ശബരിമല ക്ഷേത്ര വികസനത്തിനായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മാസ്റര്‍പ്ലാന്‍ തയ്യാറാക്കി.
അംഗീകാരത്തിനായി അടുത്തുതന്നെ മാസ്റര്‍ പ്ലാന്‍ കേന്ദ്രസര്‍ക്കാരിനു സമര്‍പ്പിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍.ബാബു അറിയിച്ചു.
നിലക്കലില്‍119 ഏക്കറുകളിലായി വ്യാപിച്ചുകിടക്കുന്ന ഒരു സാറ്റലൈറ്റ് ടൗണ്‍ഷിപ്പ് മാസ്റര്‍പ്ലാനിലെ നിര്‍ദേശത്തില്‍ ഉള്‍പ്പെടുന്നു. ടൗണ്‍ഷിപ്പ് സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന വനപ്രദേശം ഇപ്പോള്‍ സംസ്ഥാന ഫാമിംഗ് കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലാണ്.
തീര്‍ഥാടന സമയത്തെ തിരക്ക് കുറക്കാനായി എല്ലാ സൗകര്യങ്ങളോടും കൂടിയ ഒരു ബേസ് ക്യാമ്പായി ഈ സ്ഥലത്തെ വികസിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ബാബു പറഞ്ഞു. കൂടുതല്‍ വികസന പ്രവര്‍ത്തനത്തിനായി 25 ഏക്കര്‍ സ്ഥലം കൂടി ആവശ്യമുണ്ട്.
എല്ലാ സൗകര്യങ്ങളോടും കൂടിയ ഒരു ആശുപത്രിയും മാധ്യമകേന്ദ്രവും പമ്പയില്‍ സ്ഥാപിക്കുക എന്നതാണ് മാസ്റര്‍ പ്ലാനിലെ മറ്റൊരു നിര്‍ദേശം.












Click it and Unblock the Notifications