ഹൈക്കമാന്‍ഡ് തീരുമാനം ദോഷമാകും
തിരുവനന്തപുരം: യിലും ഐ ഗ്രൂപ്പ് സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കാനുള്ള കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ തീരുമാനം നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് ദോഷമുണ്ടാക്കിയേക്കും.
യുഡിഎഫിന് പ്രതീക്ഷയുണ്ടായിരുന്ന ഈ മണ്ഡലങ്ങള്‍ ഇക്കുറി കൈവിട്ടുപോകുമെന്നു തന്നെയാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്. ഈ മണ്ഡലങ്ങളില്‍ എ ഗ്രൂപ്പ് സ്ഥാനാര്‍ത്ഥികള്‍ ഒന്നാം ഘട്ട പ്രചരണം പൂര്ത്തിയാക്കിക്കഴിഞ്ഞതിന് ശേഷം വന്ന സ്ഥാനാര്‍ത്ഥി മാറ്റം പ്രവര്‍ത്തകരെ രോഷാകുലരാക്കിയിരിക്കുകയാണ്.
പേരാവൂര്‍ നിയോജകമണ്ഡലത്തില്‍ കഴിഞ്ഞ തവണ വെറും 186 വോട്ടുകള്‍ക്ക് പരാജയപ്പെട്ട കെ. പി. നൂറുദ്ദിനായിരുന്നു ഇത്തവണയും യുഡിഎഫ് സ്ഥാനാര്‍ത്ഥി. ഇത്തവണ മണ്ഡലം തിരിച്ചുപിടിക്കാമെന്ന് നൂറുദ്ദീന്‍ ഉറച്ച വിശ്വാസമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ പ്രഖ്യാപിചിരിക്കുന്ന ഐ ഗ്രൂപ്പ് സ്ഥാനാര്‍ത്ഥി എ. ഡി. മുസ്തഫ 1991ലും 1996ലും തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിരുന്നു.
വടക്കേക്കരയിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനവും പ്രവര്‍ത്തകരെ നിരാശരാക്കിയിരിക്കുകയാണ്. മണ്ഡലത്തില്‍ മികച്ച പ്രചരണപ്രവര്‍ത്തനങ്ങള്‍ നടത്തി മുന്നേറിയിരുന്ന കെ. പി. ധനപാലനെ മാറ്റിയാണ് വലം കൈയായ എം. എ. ചന്ദ്രശേഖരനെ സ്ഥാനാര്‍ത്ഥിയാക്കിയത്. ചന്ദ്രശേഖരന് മണ്ഡലത്തിലെ ഐ ഗ്രൂപ്പ് വിഭാഗത്തിന് പോലും സ്വീകാര്യനല്ലെന്നാണ് സൂചന.
കഴിഞ്ഞ തവണ എസ്. ശര്‍മ 369 വോട്ടുകള്‍ക്ക് കഷ്ടിച്ച് രക്ഷപ്പെട്ട ഇവിടെ ഇക്കുറി വിജയിക്കാമെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു യുഡിഎഫ്. വടക്കേക്കരയുടെ സമീപ മണ്ഡലമായ പറവൂരിലും ഇതിന്റെ പ്രത്യാഘാതങ്ങള്‍ ഉണ്ടായിട്ടുണ്ട്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏതാണ്ട് പ്രചരണം നിര്‍ത്തിയ മട്ടാണ്.
ആറന്മുളയിലാണ് സ്ഥിതി ഏറെ രൂക്ഷം. ഐ ഗ്രൂപ്പിന്റെ മാലേത്ത് സരളാ ദേവിക്കെതിരെ വിമത സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്ന് പ്രാദേശിക എ ഗ്രൂപ്പ് നേതാക്കള്‍ വ്യക്തമാക്കി കഴിഞ്ഞു. ആന്റണി വിഭാഗം നേതാക്കളുടെ കൂട്ടരാജിക്കും ആറന്മുള സാക്ഷിയായി.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications