ലോകസമാധാനം പുലരട്ടെ: മാര്‍പ്പാപ്പ
വത്തിക്കാന്‍ സിറ്റി: ലോകത്തില്‍ ശാന്തിയും സമാധാനവും പുലരാനായി പ്രയത്നിക്കാന്‍ ഈസ്റര്‍ ദിന സന്ദേശത്തില്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ അഭ്യര്‍ത്ഥിച്ചു.
മധ്യേഷ്യയിലും ആഫ്രിക്കയിലും ബാള്‍ക്കന്‍ ദ്വീപുകളിലും നിലനില്‍ക്കുന്ന അക്രമങ്ങള്‍ക്ക് അറുതിയുണ്ടാവുമെന്ന് ഈസ്റര്‍ ദിനമായ ഏപ്രില്‍ 15 ഞായറാഴ്ച പുലര്‍ച്ചെ സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ വച്ച് നല്‍കിയ ഈസ്റര്‍ സന്ദേശത്തില്‍ മാര്‍പ്പാപ്പ പ്രത്യാശ പ്രകടിപ്പിച്ചു.
പശ്ചിമേഷ്യയിലെ സമാധാനത്തിനായി പ്രത്യേക പ്രാര്‍ത്ഥന ഉള്‍ക്കൊള്ളിച്ചിരുന്ന സന്ദേശത്തില്‍ മാര്‍പ്പാപ്പ തമിഴ് ഉള്‍പ്പെടെ 61 ഭാഷകളില്‍ ഈസ്റര്‍ ആശംസകള്‍ നേര്‍ന്നു. പാര്‍ക്കിന്‍സണ്‍സ് രോഗബാധിതനായ മാര്‍പ്പാപ്പ വളരെയധികം ക്ഷീണിതനായിരുന്നു.
പൗരാണിക ആത്മീയതയുടെ കളിത്തൊട്ടിലായ ഏഷ്യയ്ക്ക് സഹനശക്തിക്കും ഐക്യത്തിനുമെതിരായ വെല്ലുവിളികളെ നേരിടാനാകട്ടെ എന്ന് മാര്‍പ്പാപ്പ ആശംസിച്ചു. മനുഷ്യമനസിലെ അന്ധകാരം നീക്കാന്‍ ഈസ്റര്‍ ദീപമായി തെളിയുമെന്ന് മാര്‍പ്പാപ്പ സന്ദേശത്തില്‍ പറഞ്ഞു.
മരിച്ചനിലയില്‍


Click it and Unblock the Notifications