ഉടുത്തത് കൗപീനം; പത്രിക നല്കാന്‍ അനുവദിച്ചില്ല
ചെന്നൈ: തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനെത്തിയ കര്‍ഷകനെ കൗപീനം മാത്രമാണ് ധരിച്ചിരിക്കുന്നതെന്ന കാരണത്താല്‍ പത്രിക സമര്‍പ്പിക്കാന്‍ അനുവദിച്ചില്ല.
തമിഴ്നാട്ടിലെ ഈറോഡിലാണ് സംഭവം. പത്രിക സമര്‍പ്പിക്കുന്നതിനുള്ള ആദ്യദിനമായ ഏപ്രില്‍ 16 തിങ്കളാഴ്ച രാവിലെ അമ്പതോളം അനുയായികളുമായാണ് കോവന തങ്കവേല്‍ ഈറോഡ് ജില്ലാ ഹെഡ്ക്വാട്ടേഴ്സിലെത്തിയത്. മൊടക്കുറിച്ചി മണ്ഡലത്തില്‍ മത്സരിക്കാനായി പത്രിക സമര്‍പ്പിക്കാനാണ് തങ്കവേലെത്തിെയത്.
റിട്ടേണിംഗ് ഓഫീസറുടെ ഓഫീസില്‍ പ്രവേശിക്കുന്നതിനു മുമ്പുതന്നെ പൊലീസ് തങ്കവേലിനെ തടഞ്ഞു. കൗപീനം മാത്രമുടുത്തിരുന്ന തങ്കവേലിനോട് വേഷ്ടി ധരിച്ചുവരാന്‍ പൊലീസ് ആവശ്യപ്പെട്ടു.
തനിക്ക് ഇപ്പോള്‍ തന്നെ പത്രിക സമര്‍പ്പിക്കണമെന്ന് തങ്കവേല്‍ നിര്‍ബന്ധം പിടിച്ചപ്പോള്‍ പൊലീസ് ബലം പ്രയോഗിച്ച് അയാളെ തിരഞ്ഞെടുപ്പ് ഓഫീസ് പരിസരത്തു നിന്ന് നീക്കം ചെയ്തു.












Click it and Unblock the Notifications