Get Updates
Get notified of breaking news, exclusive insights, and must-see stories!

മേഘാലയന്‍ അതിര്‍ത്തിയില്‍ ബംഗ്ലാദേശ് നുഴഞ്ഞുകയറ്റം

ഷില്ലോംഗ് (മേഘാലയ): അതിര്‍ത്തി സംസ്ഥാനമായ മേഘാലയയില്‍ അയല്‍രാജ്യമായ ബാംഗ്ലാദേശില്‍ നിന്നുള്ള സൈനിക നുഴഞ്ഞുകയറ്റം റിപ്പോര്‍ട്ട് ചെയ്തു. ഏപ്രില്‍ 16 തിങ്കളാഴ്ച ബാംഗ്ലാദേശ് റൈഫിള്‍സില്‍പ്പെട്ട സൈനികര്‍ മേഘാലയയിലെ അതിര്‍ത്തി ഗ്രാമമായ പിര്‍ഡിയാവിലാണ് നുഴഞ്ഞുകയറിയത്.

ഇന്ത്യന്‍ പ്രദേശത്ത് ഒന്നര കിലോമീറ്ററോളം അകത്തേയ്ക്ക് കയറിയ ബാംഗ്ലാദേശ് സേന ആ പ്രദേശത്തിന്റെ നിയന്ത്രണം കൈക്കലാക്കിയതായി ഏപ്രില്‍ 17 ചൊവാഴ്ച സംഭവസ്ഥലം സന്ദര്‍ശിച്ച മേഘാലയ ആഭ്യന്തരമന്ത്രി ടി എച്ച് രങ്കാഡ് വെളിപ്പെടുത്തി.

അതിര്‍ത്തിയിലെ ഔട്ട്പോസ്റ്റില്‍ കാവലുണ്ടായിരുന്ന ഏതാനും ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സ് ( ബി എസ് എഫ്) സൈനികരെ ബംഗ്ലാദേശ് സേന തടവിലാക്കിയതായി ബി എസ് എഫ് വൃത്തങ്ങള്‍ അറിയിച്ചു. ഔട്ട് പോസ്റ്റിലെ സൈനികരുടെ അംഗബലം 30 ആണ്. ഇവരില്‍ എത്ര പേര്‍ ബാംഗ്ലാദേശി സേനയുടെ തടവിലാണെന്ന് വ്യക്തമല്ല.

ബംഗ്ലാദേശ് സേന ബി എസ് എഫിനു നേരേ 30 റൗണ്ട് വെടി വച്ചതായും ബി എസ് എഫ് വക്താവ് വെളിപ്പെടുത്തി. ബി എസ് എഫ് സൈനികര്‍ക്ക് ഏറ്റുമുട്ടലില്‍ പരിക്കേറ്റിട്ടില്ലെന്ന് അറിയിച്ച ബി എസ് എഫ് വക്താവ് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.

അതിര്‍ത്തി ഗ്രാമത്തില്‍ നിന്ന് ഏഴുനൂറോളം ഗ്രാമീണര്‍ പലായനം ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്. ഇതിനിടെ മേഘാലയാ സര്‍ക്കാര്‍ പ്രശ്നപരിഹാരത്തിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+