കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഡിഎഫ് നേതാക്കള്‍ക്കെതിരെ ബിജെപി മത്സരിക്കില്ല

  • By Staff
Google Oneindia Malayalam News

ദില്ലി: യുഡിഎഫിലെ ചില ഘടകകക്ഷി നേതാക്കള്‍ മത്സരിക്കുന്ന മണ്ഡലങ്ങളിലൊഴികെയുള്ള സ്ഥാനാര്‍ത്ഥികളെ ബിജെപി പ്രഖ്യാപിച്ചു.

എ. കെ. ആന്റണി മത്സരിക്കുന്ന , കെ. എം. മാണി മത്സരിക്കുന്ന , എം. വി. രാഘവന്‍ മത്സരിക്കുന്ന , എ. വി. താമരാക്ഷന്‍ മത്സരിക്കുന്ന ലീഗ് സ്ഥാനാര്‍ത്ഥി മത്സരിക്കുന്ന എന്നിവടങ്ങളിലാണ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തേണ്ടതില്ലെന്ന് ബിജെപി തീരുമാനിച്ചിരിക്കുന്നത്.

ഏപ്രില്‍ 16 തിങ്കളാഴ്ച പുറത്തിറക്കിയ ബിജെപിയുടെ രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്നുമാണ് യുഡിഎഫിനെ പരോക്ഷമായി പിന്തുണയ്ക്കുന്ന പാര്‍ട്ടിയുടെ അടവുനയം പുറത്തുവന്നത്. 70 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളുടെ വിവരമാണ് രണ്ടാം ഘട്ട പട്ടികയില്‍ ഉള്ളത്.

എന്നാല്‍ പട്ടിക പുറത്തിറക്കിയിട്ടും ഏതൊക്കെ മണ്ഡലങ്ങളിലാണ് തങ്ങള്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താത്തതെന്ന് വെളിപ്പെടുത്താന്‍ പാര്‍ട്ടി കൂട്ടാക്കിയില്ല. അക്കാര്യം രഹസ്യമാണെന്നും അതത് മണ്ഡലങ്ങളിലെ പ്രവര്‍ത്തകരെ മാത്രമെ അത് അറിയിക്കുകയുള്ളുവെന്നുമുള്ള ബാലിശമായ മറുപടിയാണ് പട്ടിക പുറത്തിറക്കിക്കൊണ്ട് പാര്‍ട്ടി ജനറല്‍ സെക്രട്ടറി നരേന്ദ്രമോഡി പറഞ്ഞത്.

ആകെയുള്ള 140 മണ്ഡലങ്ങളില്‍ 117 എണ്ണത്തിലാണ് ബിജെപി മത്സരിക്കുക. 18 സീറ്റുകളില്‍ എന്‍ഡിഎ ഘടകകക്ഷികള്‍ മത്സരിക്കും. കഴിഞ്ഞ തവണ 128 സീറ്റുകളിലാണ് ബിജെപി മത്സരിച്ചത്. എന്‍ഡിഎ ഘടകകക്ഷികള്‍ കൂടി മത്സരിക്കുന്ന സീറ്റുകള്‍ കൂടി പ്രഖ്യാപിച്ചാലേ പാര്‍ട്ടിയുടെ അടവുനയത്തിന്റെ ചിത്രം വ്യക്തമാവുകയുള്ളു.

ിയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി കര്‍ഷകമോര്‍ച്ച സംസ്ഥാന സെക്രട്ടറി പി. ആര്‍. മുരളീധരന്‍ മത്സരിക്കും. ബിജെപി പിന്തുണച്ചേക്കുമെന്ന അഭ്യുഹം ഇതോടെ അവസാനിച്ചിരിക്കുകയാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X