ആര്‍ക്കും രഹസ്യപിന്തുണയില്ല: ബിജെപി
തിരുവനന്തപുരം: ബിജെപിക്ക് സ്വാധീനമുള്ള ചില മണ്ഡലങ്ങളില്‍ വോട്ടിനു വേണ്ടി ചില പ്രമുഖ വ്യക്തികള്‍ തങ്ങളെ സമീപിച്ചിരുന്നുവെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പി. എസ്. ശ്രീധരന്‍പിള്ള.
എന്നാല്‍ ഇത്തവണ ആരെയും രഹസ്യമായി സഹായിക്കുന്ന പരിപാടിയില്ലെന്ന് ഏപ്രില്‍ 17 ചൊവാഴ്ച വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കി. സമീപിച്ചിരുന്നവരുടെ പേര് താന്‍ വെളിപ്പെടുത്തില്ലെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.
ഉള്‍പ്പടെയുള്ള സംസ്ഥാനത്തെ ചില മണ്ഡലങ്ങളില്‍ ബിജെപി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടില്ലെന്ന റിപ്പോര്‍ട്ടുകള്‍ ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു. ബിജെപി മുന്നണിയുടെ സീറ്റ് നിര്‍ണയം പൂര്‍ത്തിയായിട്ടില്ലെന്നും ഘടകകക്ഷികളുടെ സീറ്റുനിര്‍ണയം നടക്കുന്നതേയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ സ്ഥാനാര്‍ത്ഥി പട്ടിക മാത്രമേ തയാറായിട്ടുള്ളു. 22 സീറ്റുകള്‍ സമതാപാര്‍ട്ടി, ജനതാദള്‍ യുണൈറ്റഡ്, വികാസ് പാര്‍ട്ടി തുടങ്ങിയ കക്ഷികള്‍ക്കുള്ളതാണ്.
ആരെയെങ്കിലും തോല്‍പ്പിക്കണമെന്ന ഉദ്ദേശ്യത്തോടെ ബിജെപി ഹിറ്റ്ലിസ്റൊന്നും തയാറാക്കിയതായി തനിക്ക് അറിവില്ലെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.












Click it and Unblock the Notifications