പ്രതിസന്ധി അടഞ്ഞ അധ്യായം: ആന്റണി
തിരുവനന്തപുരം: കോണ്‍ഗ്രസിലെ സ്ഥാനാര്ഥിലിസ്റിനെ കുറിച്ചുള്ള തര്‍ക്കം ഇപ്പോള്‍ അടഞ്ഞ അധ്യായമാണെന്നും ഇതു സംബന്ധിച്ച എല്ലാ പ്രശ്നവും പരിഹരിച്ചുകഴിഞ്ഞെന്നും പ്രതിപക്ഷനേതാവ് എ.കെ.ആന്റണി.
കരുണാകരവിഭാഗവുമായുള്ള ഐക്യം പുന:സ്ഥാപിക്കാനുള്ള ശ്രമം പുരോഗതി കൈവരിക്കുന്നുണ്ട്. ഞാന്‍ കരുണാകരനെ സന്ദര്‍ശിക്കാറുണ്ട്. ആവശ്യമെന്നു വന്നാല്‍ ഇനിയും അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തും ആന്റണി പറഞ്ഞു.
ഇരുഗ്രൂപ്പുകളും തമ്മില്‍ വിഘടിച്ചുനില്ക്കുന്നത് ശത്രുക്കള്‍ക്ക് മാത്രമേ സഹായകരമാവുകയുള്ളൂവെന്ന് എല്ലാവര്‍ക്കുമറിയാം.
ആറന്മുള, വടക്കേക്കര, പേരാവൂര്‍ മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ മാറ്റാനുള്ള നീക്കത്തെ താന്‍ എതിര്‍ത്തിരുന്നുവെന്ന് ആന്റണി പറഞ്ഞു. എന്നാല്‍ തന്റെ എതിര്‍പ്പ് ശാഠ്യബുദ്ധി കൊണ്ടായിരുന്നില്ല. സ്ഥാനാര്‍ഥികളെ കുറിച്ച് നേരത്തെ തീരുമാനമെടുക്കുകയും അവര്‍ പ്രചാരണം ആരംഭിക്കുകയും ചെയ്തുകഴിഞ്ഞിരുന്നു. ആ നിലക്ക് സ്ഥാനാര്‍ഥികളെ മാറ്റുന്നത് ശരിയല്ലെന്ന് തനിക്കു തോന്നിയതുകൊണ്ടാണ് എതിര്‍ത്തത്.
ഏതായാലും ഹൈക്കമാന്റ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തുകഴിഞ്ഞു. തീരുമാനത്തെ താന്‍ അംഗീകരിക്കുന്നു. പ്രചാരണം ശക്തിപ്പെടുത്താന്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ ഇനി കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്.
ബിജെപിയുമായി ഏതെങ്കിലും തരത്തിലുള്ള ധാരണക്ക് താന്‍ ശ്രമിച്ചിട്ടുില്ലെന്നും അത് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള സിപിഎം തന്ത്രം മാത്രമാണെന്നും ആന്റണി പറഞ്ഞു.
-
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍












Click it and Unblock the Notifications