ജിദ്ദയില്‍ നിന്നും കോഴിക്കോട്ടേക്ക് നേരിട്ട് വിമാനം
കോഴിക്കോട്: ജിദ്ദയില്‍ നിന്നും നേരിട്ട് കോഴിക്കോട്ടേക്ക് എയര്‍ ഇന്ത്യ വിമാന സര്‍വീസ് നടത്തും. മെയ് മാസം മുതല്‍ സര്‍വീസ് ആരംഭിക്കും.
ഇത് സംബന്ധിച്ച് കോഴിക്കോട് വിമാനത്താവള അധികൃതര്‍ക്ക് എയര്‍ ഇന്ത്യയില്‍ നിന്നും ഉറപ്പ് ലഭിച്ചിട്ടുണ്ട്. യാത്രാനിരക്കും സമയവും മെയ് ആദ്യവാരം പ്രഖ്യാപിക്കും.
എല്ലാ തിങ്കളാഴ്ചയും രാത്രിയായിരിക്കും കോഴിക്കോട്ട് ഈ വിമാനമെത്തിച്ചേരുക. എല്ലാ വ്യാഴാഴ്ചയും ജിദ്ദയില്‍ നിന്നും ഹൈദരാബാദിലേക്കും സര്‍വീസ് നടത്താന്‍ എയര്‍ ഇന്ത്യ തീരുമാനിച്ചിട്ടുണ്ട്. ജിദ്ദയില്‍ നിന്നും നെടുമ്പാശ്ശേരിയിലേക്ക് നേരിട്ട് സര്‍വീസ് നടത്താന്‍ സൗദി എയര്‍ലൈന്‍സിന് അനുമതി ലഭിച്ചതായും അറിയുന്നു.












Click it and Unblock the Notifications