രാജി പിന്‍വലിക്കുന്നത് തീരുമാനമായില്ല
കൊച്ചി: കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലെ ക്ഷണിതാവ് സ്ഥാനത്തു നിന്നുള്ള രാജി പിന്‍വലിക്കണോയെന്ന കാര്യത്തില്‍ പിന്നീട് തീരുമാനമെടുക്കുമെന്ന് കെ.കരുണാകരന്‍ ആവര്‍ത്തിച്ചു.
ഇക്കാര്യത്തില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. അതേ സമയം ഹൈക്കമാന്റിന്റെ ഒത്തുതീര്‍പ്പ് തീരുമാനം സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.
ഏപ്രില്‍ 17 ചൊവാഴ്ച കൊച്ചിയില്‍ പനമ്പിള്ളി നഗറിലെ വീട്ടില്‍ വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഗ്രൂപ്പ് ഭേദമില്ലാതെ ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങുമെന്ന് താന്‍ തിങ്കളാഴ്ച തിരുവനന്തപുരത്ത് പറഞ്ഞത് വാര്‍ത്തകളില്‍ കണ്ടില്ല. അതേ സമയം ഹൈക്കമാന്റ് തീരുമാനത്തില്‍ താന്‍ പൂര്‍ണതൃപ്തനല്ല എന്ന കാര്യമാണ് എല്ലാവരും ഉയര്‍ത്തിക്കാട്ടിയത്. കരുണാകരന്‍ പറഞ്ഞു.












Click it and Unblock the Notifications