പിള്ളയ്ക്കെതിരായ ഹര്‍ജി 20ന് പരിഗണിക്കും
കൊച്ചി: മുന്‍മന്ത്രി ആര്‍.ബാലകൃഷ്ണപിള്ളയെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് അയോഗ്യതപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിമേലുള്ള വാദം ഹൈക്കോടതി ഏപ്രില്‍ 20ലേക്ക്േ മാറ്റി.
ഗ്രാഫൈറ്റ് അഴിമതിക്കേസില്‍ പിള്ളയിെ ശിക്ഷിക്കാന്‍ കോടതി വിധിച്ചതിന്റെ പശ്ചാത്തലത്തില്‍ അദ്ദേഹത്തെ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയത്.
ഹര്‍ജി ഉടനെ പരിഗണിക്കമെന്ന് ആവശ്യപ്പെട്ട് ഹര്‍ജിക്കാരന്‍ അപേക്ഷ നല്‍കിയിരുന്നു. കൊച്ചിയിലെ എല്‍.കെ.പ്രഭുവാണ് പിള്ളയ്ക്കെതിരെ ഹര്‍ജി നല്‍കിയത്.












Click it and Unblock the Notifications