കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമലയുടെ വിശുദ്ധിക്ക് കളങ്കമേറ്റു

  • By Staff
Google Oneindia Malayalam News

പത്തനംതിട്ട: ശബരിമല ധര്‍മ്മശാസ്താക്ഷേത്രത്തിന്റെ വിശുദ്ധിക്കും പവിത്രതയ്ക്കും കളങ്കമേറ്റതായി ദേവപ്രശ്നത്തില്‍ തെളിഞ്ഞു.

ശബരിമലയിലെ ഉപദേവതാ പ്രതിഷ്ഠകള്‍ക്ക് പല കാരണങ്ങള്‍ കൊണ്ടും വിശുദ്ധി നഷ്ടപ്പെട്ടതായാണ് ദേവപ്രശ്നത്തില്‍ കണ്ടെത്തിയത്. ശബരിമലയില്‍ മോഷണം നടക്കാനുള്ള സാധ്യതയുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ഏപ്രില്‍ 16 തിങ്കളാഴ്ച ദേവപ്രശ്നം രണ്ടാം ദിവസത്തിലേക്ക് കടന്നു.

തീര്‍ത്ഥാടകര്‍ ശുദ്ധിയില്ലാതെ സന്നിധാനത്തിലെത്തുന്നുണ്ട്. ശുദ്ധം നഷ്ടമായ സ്ത്രീകളും പതിനെട്ടാം പടി ചവിട്ടിയതായി തെളിഞ്ഞിട്ടുണ്ട്. അടുത്ത ബന്ധുക്കളുടെ മരണശേഷം പുല മാറാത്തവരും ക്ഷേത്രത്തിലെത്തിയത് സന്നിധാനത്തിന്റെ വിശുദ്ധിക്ക് കളങ്കമേല്‍പ്പിച്ചു. പന്തളത്തു നിന്നുമുള്ള ഘോഷയാത്ര സമയത്ത് തിരുവാഭരണം അനുയോജ്യമല്ലാത്ത സ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിച്ചതും തെറ്റായിപ്പോയെന്ന് ദേവപ്രശ്നത്തില്‍ തെളിഞ്ഞു.

ക്ഷേത്രഭരണം നടത്തുന്ന ദേവസ്വത്തിന്റെ തലപ്പത്തുള്ളവര്‍ തമ്മില്‍ സ്വരച്ചേര്‍ച്ചയില്ലെന്നും ദേവപ്രശ്നത്തില്‍ തെളിഞ്ഞിട്ടുണ്ട്. തല്‍ക്കാലം പൂജാ സമയത്തില്‍ മാറ്റമൊന്നും വരുത്തേണ്ടതില്ല. വണ്ടിപ്പെരിയാറിലെ സുബ്രഹ്മണ്യ ക്ഷേത്രം പുനഃരുദ്ധരിക്കാനും ദേവപ്രശ്നം നിര്‍ദേശിച്ചു. പമ്പയിലും മാളികപ്പുറത്തും മലദൈവങ്ങളുടെ സാന്നിധ്യമില്ലാതായതാണ് ശബരിമലയില്‍ ദുരന്തങ്ങളുണ്ടായതിന് കാരണമെന്നും ദേവപ്രശ്നത്തില്‍ തെളിഞ്ഞിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X