ബ്രിട്ടീഷ് യുദ്ധക്കപ്പല്‍ കൊച്ചി വിട്ടു
കൊച്ചി: സൗഹൃദ സന്ദര്‍ശനത്തിന് ശേഷം ബ്രിട്ടീഷ് യുദ്ധക്കപ്പലായ എച്ച് എംഎസ് ഗ്ലൗഷസ്റര്‍ കൊച്ചി തുറമുഖം വിട്ടു.
1990-1991ലെ ഗള്‍ഫ് യുദ്ധത്തില്‍ പങ്കെടുത്തിട്ടുള്ള ഗ്ലൗഷസ്റര്‍ ഏപ്രില്‍ 16 തിങ്കളാഴ്ചയാണ് സിംഗപ്പൂരിലേക്ക് യാത്ര തിരിച്ചത്. ഓഫീസര്‍മാരടക്കം 285 കപ്പല്‍ ജോലിക്കാരുമായി എത്തിയ കപ്പല്‍ മൂന്ന് ദിവസം കൊച്ചിയിലുണ്ടായിരുന്നു.
ബ്രിട്ടീഷ് റോയല്‍ നേവിയിലെ ഉദ്യോഗസ്ഥര്‍ നാവികസേനയിലെ ഉദ്യോഗസ്ഥരുമൊത്ത് ചെറു ഉല്ലാസയാത്രകളും നടത്തിയ ശേഷമാണ് മടങ്ങിയത്. ഇന്ത്യന്‍ നാവികസേനയും റോയല്‍ നേവിയും തമ്മിലുള്ള ബന്ധം ശക്തമാക്കാന്‍ സന്ദര്‍ശനം സഹായിക്കുമെന്ന് റോയല്‍ നേവി വക്താവ് പറഞ്ഞു.












Click it and Unblock the Notifications