ജൈവസമ്പത്ത് സംരക്ഷിക്കാന്‍ പുതിയ പദ്ധതി
തിരുവനന്തപുരം: തിരുവനന്തപുരത്തെ പാലോട് ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ സംസ്ഥാന വനം വകുപ്പിന്റെയും ആദിവാസികളുടെയും പങ്കാളിത്തത്തോടെ ജൈവസമ്പത്ത് സംരക്ഷിക്കാനുള്ള പദ്ധതിക്ക് രൂപം നല്‍കി.
തിരുവനന്തപുരം കൊല്ലം ജില്ലകളിലെ ഒമ്പത് ആദിവാസി മേഖലകളില്‍ നടപ്പാക്കുന്ന പദ്ധതിക്ക് ലോകബാങ്ക് 2.29 കോടി രൂപയുടെ ധനസഹായം നല്‍കും. അപൂര്‍വവും വംശനാശം നേരിട്ടുകൊണ്ടിരിക്കുന്നതുമായ ഔഷധസസ്യങ്ങളെ കണ്ടെത്തി വ്യാവസായികാടിസ്ഥാനത്തില്‍ കൃഷി ചെയ്യുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
ചോനമ്പാറ, മാങ്കോട്, കൈതോട്, പാങ്കാവ്, മൗലമൂട്, ആര്യവിള, വാളിപ്പാറ, തോട്ടുപുറം, അച്ചന്‍കോവില്‍ എന്നിവടങ്ങളിലെ ആദിവാസികളെ ഇതിനായി പരിശീലിപ്പിക്കും.












Click it and Unblock the Notifications