വനിതാ കമ്മീഷന്‍ സെക്രട്ടറിയെ വീണ്ടും മാറ്റി
തിരുവനന്തപുരം: വനിതാ കമ്മീഷന്‍ സെക്രട്ടറി എം സുകുമാരനെ മാറ്റി എം എന്‍ ഗുണവര്‍ധനെ തത്സ്ഥാനത്തു നിയമിച്ചു. ഒരു മാസത്തിനുള്ളില്‍ രണ്ടാം തവണയാണ് കമ്മീഷന്‍ സെക്രട്ടറിയെ മാറ്റുന്നത്.
എം സുകുമാരനെ പട്ടിക ജാതി, വര്‍ഗ കോര്‍പറേഷന്‍ മാനേജിംഗ് ഡയറക്റായി നിയമിച്ചു. വനിതാ കമ്മീഷന്‍ സെക്രട്ടറിയായി സുകുമാരന്‍ ചുമതലയേല്‍ക്കുന്നതിനു മുമ്പാണ് ഇപ്പോഴത്തെ മാറ്റം. ഈ ചുമതല ഏറ്റെടുക്കാന്‍ സുകുമാരന്‍ വൈമനസ്യം പ്രകടിപ്പിക്കുകയായിരുന്നുവെന്നറിയുന്നു. സുകുമാരനെതിരേ ചില പരാതികള്‍ കമ്മീഷനിലുണ്ട്.
കമ്മീഷന്‍ ചെയര്‍പേഴ്സണായി നിയമിക്കപ്പെട്ട ജസ്റ്റീസ് കെ കെ ശ്രീദേവി ഇതു വരെ ചമുതലയേറ്റിട്ടില്ല. പകരം കമ്മീഷന്‍ അംഗം ടി ദേവിക്കാണ് ഇപ്പോള്‍ ചെയര്‍പേഴ്സന്റെ ചുമതല.












Click it and Unblock the Notifications