16 സൈനികരെ ബംഗ്ലാദേശ് സൈന്യം വധിച്ചു
ഗുവാഹട്ടി: അസം അതിര്‍ത്തിയില്‍ വെച്ചുണ്ടായ ഏറ്റുമുട്ടലില്‍ 16 അതിര്‍ത്തിരക്ഷാ സൈനികരെ ബംഗ്ലാദേശ് സേന കൊലപ്പെടുത്തി.
യാതൊരു പ്രകോപനവും കൂടാതെ ബംഗ്ലാദേശ് സൈന്യം ഇന്ത്യന്‍ സൈനികര്‍ക്കു നേരെ വെടിവെക്കുകയും ഷെല്ലിംഗ് നടത്തുകയും ചെയ്യുകയായിരുന്നുവെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി കമാല്‍ പാണ്ഡെ പറഞ്ഞു.
അതേ സമയം ഏറ്റുമുട്ടലില്‍ ഒരു ബംഗ്ലാദേശ് സൈനികന്‍ മരിക്കുകയും ചില സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ബംഗ്ലാദേശില്‍ നിന്നുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.
മേഘാലയയിലെ അതിര്‍ത്തി ഗ്രാമമായ പിര്‍ഡിയാവ് ഗ്രാമം ഇപ്പോഴും ബംഗ്ലാദേശ് സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്.












Click it and Unblock the Notifications