വി.എസ്.അച്ചുതാനന്ദന്‍ പത്രിക നല്‍കി
പാലക്കാട്: ഇടതുമുന്നണി കണ്‍വീനര്‍ വി.എസ്.അച്ചുതാനന്ദന്‍ മലമ്പുഴ മണ്ഡലത്തില്‍ നാമനിര്‍ദേശ പത്രിക നല്കി.
ഡെപ്യൂട്ടി കളക്ടര്‍ ഭാസ്കരന്‍ അച്ചുതാനനന്ദന്റെ പത്രിക സ്വീകരിച്ചു. ധനകാര്യമന്ത്രി ടി.ശിവദാസമേനോന്‍, എന്‍.എന്‍.കൃഷ്ണദാസ് തുടങ്ങിയ എല്‍ഡിഫ് നേതാക്കളോടൊപ്പമെത്തിയാണ് അദ്ദേഹം പത്രിക നല്‍കിയത്.
എറണാകുളം ജില്ലയില്‍ എറണാകുളം മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി പ്രൊഫ.കെ.വി.തോമസും തൃപ്പൂണിത്തുറ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെ.ബാബുവും എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.ചന്ദ്രന്‍പിള്ളയും പള്ളുരുത്തി മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ടി.പി.പീതാംബരന്‍ മാസ്ററും പത്രിക നല്‍കി.












Click it and Unblock the Notifications