പിഡിപി യുഡിഎഫിനെ പിന്തുണക്കും
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞടുപ്പില്‍ പിഡിപി യുഡിഎഫിനെ പിന്തുണക്കുമെന്ന് പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി പൂന്തുറ സിറാജ് അറിയിച്ചു.
പാര്‍ട്ടി ചെയര്‍മാന്‍ അബ്ദുള്‍നാസര്‍ മദ്നി ഇതുസംബന്ധിച്ച തീരുമാനം കൈകൊണ്ടിട്ടുണ്ടെന്ന് സിറാജ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പിന്തുണ സംബന്ധിച്ച് യുഡിഎഫ് നേതാക്കളുമായി തങ്ങള്‍ രണ്ടു മാസത്തോളമായി ചര്‍ച്ച നടത്തിവരികയായിരുന്നു. യുഡിഎഫിനുള്ള പിന്തുണ പ്രശ്നാധിഷ്ഠിതമായിരിക്കും.
എല്‍ഡിഎഫ് വീണ്ടും അധികാരത്തില്‍ വരുന്നത് തടയാന്‍ വേണ്ടിയാണ് യുഡിഎഫിന് പിന്തുണ നല്‍കാന്‍ തീരുമാനിച്ചതെന്ന് സിറാജ് പറഞ്ഞു.












Click it and Unblock the Notifications