പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റണം
ദില്ലി: സ്വന്തം ജില്ലയില്‍ ജോലി ചെയ്യുന്ന ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരെ മറ്റ് ജില്ലകളിലേക്ക് മാറ്റാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിലാണ് ഈ നടപടിയെന്ന് കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. സ്ഥലം മാറ്റണമെന്ന് നേരത്തെ നിര്‍ദേശം നല്‍കിയിട്ടും സര്‍ക്കാര്‍ പാലിക്കാത്തതില്‍ ഉല്‍ക്കണ്ഠയുണ്ടെന്ന് ഏപ്രില്‍ 17 ചൊവാഴ്ച ചീഫ് സെക്രട്ടറിക്ക് അയച്ച കത്തില്‍ കമ്മീഷന്‍ പറയുന്നു. ഇത് സംബന്ധിച്ച് ഏപ്രില്‍ 18 ബുധനാഴ്ച രാവിലെ 11 മണിക്ക് മുമ്പായി കമ്മീഷന് മറുപടി നല്‍കാനും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
സ്വന്തം ജില്ലകളില്‍ ജോലി ചെയ്യുന്ന ഐജി, ഡിഐജി, എസ്എസ്പി, എസ്പി, ഡിവൈഎസ്പി റാങ്കുകളിലെ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്.












Click it and Unblock the Notifications