കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമല നട കൂടുതല്‍ ദിവസം തുറക്കാം

  • By Staff
Google Oneindia Malayalam News

പത്തനംതിട്ട: ശബരിമല ധര്‍മ്മശാസ്താ ക്ഷേത്രം കൂടുതല്‍ ദിവസം തുറക്കുന്നതില്‍ ദേവന് അപ്രിയമില്ലെന്ന് ദേവപ്രശ്നത്തില്‍ തെളിഞ്ഞു.

ദേവപ്രശ്ന നിര്‍ദേശമനുസരിച്ച് ഇനിമുതല്‍ മകരമൊഴികെ എല്ലാ മാസത്തിലും ഒന്നാം തീയതി മുതല്‍ 10 ദിവസം നട തുറന്ന് പൂജകള്‍ നടത്തും.മണ്ഡല മകരവിളക്ക് കാലത്ത് ഉത്സവം നടത്തുന്നത് ദേവന് ഹിതമല്ലെന്നും ദേവപ്രശ്നത്തില്‍ തെളിഞ്ഞിട്ടുണ്ട്. അതിനാല്‍ നേരത്തെ നടത്തി വന്നിരുന്നതു പോലെ മീനമാസത്തില്‍ തന്നെ ഉത്സവം ഇനിമുതല്‍ നടത്തണം.

യുവതികള്‍ ദര്‍ശനത്തിനെത്തുന്നതില്‍ ദേവന് കടുത്ത അപ്രിയമുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്. 10നും 50നും ഇടയ്ക്ക് പ്രായമുള്ള സ്ത്രീകള്‍ ശുദ്ധിയില്ലാത്ത കാലത്തു പോലും ദര്‍ശനം നടത്തിയിട്ടുണ്ടെന്ന് ദേവപ്രശ്നത്തില്‍ കണ്ടു. ശബരിമല തന്ത്രിമാരും മേല്‍ശാന്തിയും മാളികപ്പുറം പൂജാരിമാരും ഇവരുടെ സഹായികളായ പൂജാരിമാരും നട തുറന്നു വയ്ക്കുന്ന കാലയളവില്‍ സന്നിധാനം വിട്ടുപോകരുതെന്നും ദേവപ്രശ്നം നിര്‍ദേശിക്കുന്നു.

ക്ഷേത്രത്തിന്റെ ആരൂഢത്തില്‍ അന്തര്‍ലീനമായിട്ടുള്ള ശിവസാന്നിധ്യം ദേവവിഗ്രഹത്തില്‍ വിലയം പ്രാപിച്ചിട്ടുണ്ട്. രാസവസ്തുക്കളും അഹിതകരമായ പുഷ്പങ്ങളും ദേവവിഗ്രഹത്തെ അശുദ്ധമാക്കിയതിനാല്‍ ഇളനീര്‍ അഭിഷേകം നടത്തി വിഗ്രഹം ശുദ്ധീകരിക്കണമെന്നും ദേവപ്രശ്നത്തില്‍ തെളിഞ്ഞു.

ശബരിമല വനത്തിലെ മൃഗങ്ങള്‍ വേട്ടക്കാര്‍ മൂലം ഭയചകിതരാണ്. ഇവര്‍ സുരക്ഷിതരാണെന്ന് ഉറപ്പുവരുത്തണമെന്നും ദേവപ്രശ്നം നിര്‍ദേശിക്കുന്നു. മാളികപ്പുറത്തുള്ള നാഗദൈവങ്ങളെ തീര്‍ത്ഥാടകര്‍ തൊടുകയോ വിഗ്രഹങ്ങളുടെ വളരെ അടുത്ത് വച്ച് ചന്ദനത്തിരികളും കര്‍പ്പൂരവും കത്തിക്കാനോ പാടില്ലെന്നും ദേവപ്രശ്നത്തില്‍ തെളിഞ്ഞിട്ടുണ്ട്.

ഭക്തര്‍ കൊണ്ടുവരുന്ന നെയ്യും മറ്റും പരിശോധിച്ച ശേഷം മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളു എന്നൊരു വ്യവസ്ഥയും ദേവപ്രശ്നം മുന്നോട്ട് വച്ചതായി അറിയുന്നു. എന്നാല്‍ ഇതിന്റെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് ഇക്കാര്യത്തില്‍ ദേവസ്വം ഒരു തീരുമാനം എടുത്തിട്ടില്ല.

ദേവകോപം തീര്‍ക്കാന്‍ വേദത്രയ ലക്ഷാര്‍ച്ചനയും പുരാണപാരായണവും പാര്‍ത്ഥസാരഥിക്കും പാല്‍പ്പായസം, അന്നദാനം, എരുമേലി, അച്ചന്‍കോവില്‍, കുളത്തൂപ്പുഴ, ആര്യങ്കാവ്, പന്തളം വലിയകോയിക്കല്‍, റാന്നി, പമ്പ, നിലയ്ക്കല്‍, താഴമണ്‍ മഠം, ചെങ്ങന്നൂര്‍ , മാമ്പഴത്തറ എന്നീ ക്ഷേത്രങ്ങളില്‍ വഴിപാടും നടത്തണം.

യജ്ഞാചാര്യന്‍ കൈപ്പിള്ളി നാരായണന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ നടന്ന ദേവപ്രശ്ന ഏപ്രില്‍ 17 ചൊവാഴ്ച അവസാനിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X