ബംഗ്ലാദേശ് സൈന്യം പിന്മാറുന്നു
ദില്ലി: ഇന്ത്യയുടെ അതിര്‍ത്തി ഗ്രാമമായ പിര്‍ഡിയാവില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കാമെന്ന് ബംഗ്ലാദേശ് സമ്മതിച്ചു.
ഏപ്രില്‍ 19 വ്യാഴാഴ്ച വിദേശകാര്യവകുപ്പ് വക്താവ് അറിയിച്ചതാണ് ഇക്കാര്യം. അതിര്‍ത്തിയില്‍ പഴയ നില തുടരാമെന്ന് ഇരുരാജ്യങ്ങളും സമ്മതിച്ചിട്ടുണ്ട്. സംഘര്‍ഷത്തില്‍ നിരവധി പേര്‍ മരിച്ചതില്‍ ഇന്ത്യയും ബംഗ്ലാദേശും ഖേദം പ്രകടിപ്പിച്ചു. ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പരമാവധി നിയന്ത്രണം പാലിക്കുവാന്‍ ഇരു രാജ്യങ്ങളും ധാരണയിലെത്തിയിട്ടുണ്ട്.
ഇന്ത്യയിലെയും ബംഗ്ലാദേശിലെയും ബന്ധപ്പെട്ട മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തമ്മില്‍ നടന്ന കൂടിക്കാഴ്ചയ്ക്കും ചര്‍ച്ചകള്‍ക്കും ശേഷമാണ് പരിഹാരമുണ്ടായത്. അതിര്‍ത്തിയിലുണ്ടായ വെടിവയ്പിലും മറ്റും മരിച്ചവരുടെ എണ്ണം എത്രയാണെന്ന് വക്താവ് വെളിപ്പെടുത്തിയില്ല.












Click it and Unblock the Notifications