കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബംഗ്ലാദേശ് സേന പിര്‍ഡിയാവ് വിട്ടു

  • By Super
Google Oneindia Malayalam News

ഷില്ലോംഗ്( മേഘാലയ): മേഘാലയയിലെ അതിര്‍ത്തി ഗ്രാമമായ പിര്‍ഡിയാവില്‍ നിന്നും ബംഗ്ലാദേശ് റൈഫിള്‍സ് പിന്‍വാങ്ങി. ഇന്ത്യന്‍ അതിര്‍ത്തി സേനയുടെ നിരീക്ഷണ ആസ്ഥാനം പിടിച്ചെടുത്ത ബംഗ്ലാദേശ് സേന ഏപ്രില്‍ 19 വ്യാഴാഴ്ച വൈകുന്നേരത്തോടെ പിന്‍വാങ്ങിയതായി ഷില്ലോംഗിലെ ബി എസ് എഫ് ആസ്ഥാനത്തു നിന്ന് അറിയിച്ചു.

വ്യാഴാഴ്ച ഇരു രാജ്യങ്ങളുടേയും ഉന്നത സേനാ അധികൃതര്‍ നടത്തിയ ഫ്ലാഗ് മീറ്റിംഗിലാണ് ബംഗ്ലാദേശ് സേനയുടെ പിന്‍മാറ്റം സംബന്ധിച്ച തീരുമാനമുണ്ടായത്.

ഏപ്രില്‍ 17 ചൊവാഴ്ച പുലര്‍ച്ചയോടെയാണ് ബംഗ്ലാദേശ് റൈഫിള്‍സ് ഇന്ത്യന്‍ അതിര്‍ത്തിയില്‍ കയറി ബി എസ് എഫ് ആസ്ഥാനത്ത് ആക്രമണമഴിച്ചു വിടുകയും ഗ്രാമം പിടിച്ചെടുക്കുകയും ചെയ്തത്. ബി എസ് എഫ് പ്രത്യാക്രമണം നടത്തിയെങ്കിലും ബംഗ്ലാദേശ് സേനയെ തുരത്താനായില്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X