അതിര്‍ത്തി സംസ്ഥാനങ്ങളില്‍ ജാഗ്രത
അഗര്‍ത്തല: ബംഗ്ലാദേശ് അതിര്‍ത്തിയോടു ചേര്‍ന്നുകിടക്കുന്ന മേഘാലയന്‍ ഗ്രാമത്തില്‍ ബംഗ്ലാദേശി സേന നുഴഞ്ഞുകയറി 16 ബി എസ് എഫ് ജവാന്‍മാരെ കൊലപ്പെടുത്തിയ പശ്ചാത്തലത്തില്‍ ത്രിപുര, മിസോറം, ആസാം എന്നീ സംസ്ഥാനങ്ങളിലെ ബംഗ്ലാദേശ് അതിര്‍ത്തികളില്‍ ബി എസ് എഫ് ജാഗ്രത പുലര്‍ത്തുന്നു. ഏപ്രില്‍ 18 ബുധനാഴ്ചയാണ് മേഘാലയയിലെ പിര്‍ഡിയാവ് ഗ്രാമത്തില്‍ നുഴഞ്ഞുകയറിയ ബംഗ്ലാദേശ് സേന 16 ഇന്ത്യന്‍ സൈനികരെ കൊലപ്പെടുത്തിയത്. ത്രിപുര, മിസോറം എന്നിവിടങ്ങളിലെയും അസമിലെ കച്ചാര്‍ ഗ്രാമത്തിലെയും ബംഗ്ലാദേശ് അതിര്‍ത്തികളിലെ ബി എസ് എഫ് ഔട്ട്പോസ്റ്റുകള്‍ നിതാന്തജാഗ്രതയിലാണെന്ന് ഒരു ഉന്നത ബി എസ് എഫ് ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിയെ അറിയിച്ചു. ചില അതിര്‍ത്തിഗ്രാമങ്ങളില്‍ സംഘര്‍ഷം നിലനില്‍ക്കുന്നുണ്ടെന്നും ബി എസ് എഫ മേധാവി വെളിപ്പെടുത്തി.
ഇതിനിടെ ബുധനാഴ്ച കൊല്ലപ്പെട്ട അഞ്ച് ബി എ് എഫ് ജവാന്‍മാരുടെ ജഡം ഇന്ത്യയ്ക്ക് കൈമാറാന്‍ ബംഗ്ലാദേശ് സര്‍ക്കാര്‍ തീരുമാനിച്ചു. അഞ്ച് അതിര്‍ത്തി രക്ഷാസൈനികരുടെ ജഡം കൈമാറാമെന്ന് ബംഗ്ലാദേശ് റൈഫിള്‍സ് അറിയിച്ചതായും പത്ത് പേരുടെ വിവരമൊന്നുമില്ലെന്നും ബി എസ് എഫ് ഡയറക്ടര്‍ ജനറല്‍ ഗുര്‍ബച്ചന്‍ ജഗത് ഏപ്രില്‍ 19 വ്യാഴാഴ്ച വാര്‍ത്താലേഖകരെ അറിയിച്ചു.
ബംഗ്ലാദേശ് റൈഫിള്‍സില്‍പ്പെട്ട നുഴഞ്ഞുകയറ്റക്കാര്‍ 16 അതിര്‍ത്തി രക്ഷാസൈനികരെ വെടിവച്ചു വീഴ്ത്തിയതായും ആയിരത്തോളം ഗ്രാമീണരെ വീടുകളില്‍ നിന്നും ഇറക്കി വിട്ടതായും കേന്ദ്ര ആഭ്യന്തരമന്ത്രാലയം ബുധനാഴ്ച രാത്രി സ്ഥിരീകരിച്ചിരുന്നു. അതിര്‍ത്തി ഗ്രാമത്തില്‍ അതിര്‍ത്തിരക്ഷാസേനയും ബംഗ്ലാദേശി റൈഫിള്‍സുമായുള്ള വെടിവയ്പ് തുടരുകയാണ്. യാതൊരു പ്രകോപനവുമില്ലാതെയാണ് ആയിരത്തോളം ബംഗ്ലാദേശി സൈനികര്‍ ഇന്ത്യന്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ കടന്നാക്രമണം നടത്തിയതെന്ന് ബി എസ് എഫ് മേധാവി ചൂണ്ടിക്കാട്ടി. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇരു രാജ്യങ്ങളില്‍ നിന്നുമുള്ള സംയുക്തപ്രവര്‍ത്തക സമിതി ശ്രമം തുടങ്ങിയതായും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications