300 ചതുരശ്രമൈലില്‍ ബംഗ്ലാ സേന മുന്നേറി
ഗുവാഹട്ടി: ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളിലെ 300 ചതുരശ്രമൈല്‍ സ്ഥലം ഇപ്പോള്‍ ബംഗ്ലാദേശ് സൈന്യത്തിന്റെ നിയന്ത്രണത്തിലാണെന്ന് അതിര്‍ത്തി സുരക്ഷാസേന ഡയറക്ടര്‍ ജനറല്‍ ഗുര്‍ബചന്‍ ജഗത്ത് വെളിപ്പെടുത്തി.
എന്നാല്‍ ബംഗ്ലാദേശ് റൈഫിള്‍സിന്റെ മുന്നേറ്റത്തെ ഇന്ത്യന്‍ സേന ഫലപ്രദമായി ചെറുത്തിട്ടുണ്ടെന്നും ബംഗ്ലാദേശ് സൈനികര്‍ പിടിച്ചെടുത്ത അതിര്‍ത്തിയിലെ ഔട്ട്പോസ്റിനടുത്ത് ഇന്ത്യന്‍ സൈന്യം എത്തിക്കഴിഞ്ഞെന്നും ജഗത്ത് പറഞ്ഞു. പിര്‍ദിവാ ജില്ല ഇപ്പോള്‍ നിയന്ത്രണാധീനമാണ്.
ഏറ്റുമുട്ടലില്‍ അഞ്ച് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതായി ജഗത്ത് സ്ഥിരീകരിച്ചു. രണ്ട് പേരെ പിടികൂടി ധാക്കയിലേക്ക് കൊണ്ടുപോയിട്ടുണ്ട്.
സമാധാനശ്രമങ്ങള്‍ക്കായി ഇന്ത്യയുടെയും ബംഗ്ലാദേശിന്റെയും സൈനികഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തിവരികയാണ്. സംഘര്‍ഷം നടക്കുന്ന അതിര്‍ത്തി പ്രദേശം വെള്ളിയാഴ്ച താന്‍ സന്ദര്‍ശിക്കുമെന്നും ജഗത്ത് അറിയിച്ചു.












Click it and Unblock the Notifications