അതിര്‍ത്തിയില്‍ ഏറ്റുമുട്ടല്‍ തുടരുന്നു
ഗുവാഹട്ടി: ഇന്ത്യാ-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യവും ബംഗ്ലാദേശ് സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടല്‍ ഏപ്രില്‍ 19 വ്യാഴാഴ്ചയും തുടരുകയാണ്.
അസം-മേഘാലയ-ബംഗ്ലാദേശ് അതിര്‍ത്തിയിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. വ്യാഴാഴ്ച പുലര്‍ച്ചെ ബംഗ്ലാദേശ് സൈനികര്‍ നടത്തിയ റോക്കറ്റ് ആക്രമണത്തില്‍ ചില നാട്ടുകാര്‍ക്ക് പരിക്കേറ്റിരുന്നു.
ബുധനാഴ്ച രാത്രി മുഴുവന്‍ തുടര്‍ച്ചയായ വെടിവെപ്പ് നടക്കുകയായിരുന്നുവെന്ന് ഒരു പൊലീസ് വക്താവ് പറഞ്ഞു.
അതിര്‍ത്തി ഗ്രാമങ്ങളിലെ നാട്ടുകാര്‍ കൂട്ടത്തോടെ പലായനം ചെയ്യാന്‍ തുടങ്ങിയിരിക്കുകയാണ്.












Click it and Unblock the Notifications