പാര്‍ലമെന്റ് സ്തംഭിച്ചു
ദില്ലി: പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് വീണ്ടും പാര്‍ലമെന്റ് സ്തംഭിച്ചു. ആയുധഇടപാടിലെ കോഴവിവാദത്തെ കുറിച്ച് സംയുക്ത പാര്‍ലലമെന്ററി സമിതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ബഹളം വെച്ചതിനെ തുടര്‍ന്നാണ് ലോക്സഭ നിര്‍ത്തിവെച്ചത്.
അതിര്‍ത്തിയില്‍ ബംഗ്ലാദേശ് സൈന്യം 16 അതിര്‍ത്തി രക്ഷാസേനക്കാരെ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ബഹളം വെച്ചതുമൂലമാണ് രാജ്യസഭ നടപടികള്‍ തുടരാനാവാതെ പിരിഞ്ഞത്.
ലോക്സഭയില്‍ ശൂന്യവേളയില്‍ മുദ്രാവാക്യങ്ങള്‍ മുഴക്കിക്കൊണ്ട് കോണ്‍ഗ്രസ് അംഗങ്ങള്‍ സഭയുടെ നടുത്തളത്തിലേക്കിറങ്ങി. ബഹളം ശക്തമായപ്പോള്‍ സഭ പിരിയുന്നതായി സ്പീക്കര്‍ ജി.എം.സി.ബാലയോഗി അറിയിച്ചു.
ബൂട്ടാസിംഗിന്റെ നേതൃത്വത്തിലായിരുന്നു കോണ്‍ഗ്രസ് അംഗങ്ങള്‍ മുദ്രാവാക്യം മുഴക്കി ബഹളം വെച്ചത്. കോണ്‍ഗ്രസ് അംഗങ്ങള്‍ മുദ്രാവാക്യം മുഴക്കുമ്പോള്‍ ബീഹാറില്‍ നിന്നുള്ള സ്വതന്ത്ര എംപി പപ്പു യാദവ് സംസ്ഥാനത്തെ ആര്‍ജെഡി സര്‍ക്കാരിന്റെ ദുര്‍ഭരണത്തെ കുറിച്ച് ഉറക്കെ സംസാരിക്കുകയായിരുന്നു.












Click it and Unblock the Notifications