• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഗുരുവായൂര്‍ ക്ഷേത്രത്തിന് സ്വന്തമായി സൈറ്റ്

  • By Staff

തിരുവനന്തപുരം: ഗുരുവായൂര്‍ ക്ഷേത്രം എന്ന പേരില്‍ വെബ്സൈറ്റ് തുടങ്ങി.

മറ്റു ചില സൈറ്റുകള്‍ ക്ഷേത്രത്തിന്റെ ഔദ്യോഗിക സൈറ്റാണെന്ന വ്യാജേന ഓണ്‍ലൈനിലൂടെ ഭക്തരെ കബളിപ്പിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ വൈബ്സൈറ്റ് തുടങ്ങിയതെന്ന് ക്ഷേത്രത്തിന്റെ അഡ്മിനിസ്ട്രേറ്റര്‍ കെ.എം.സതീശന്‍ പറഞ്ഞു.

എട്ട് രൂപയുടെ കളഭത്തിന് മൂന്ന് ഡോളര്‍ വരെയാണ് ഇത്തരം സൈറ്റുകള്‍ ഈടാക്കുന്നത്. ഗുരുവായൂര്‍ ദേവസ്വം. കോമിലൂടെ ഇനി മുതല്‍ ഭക്തര്‍ക്ക് ക്ഷേത്രത്തില്‍ വഴിപാടുകളും മറ്റും നടത്താം. ക്ഷേത്രത്തിലേക്കുള്ള സംഭാവനകളും സൈറ്റ് വഴി നല്‍കാം.

ക്രെഡിറ്റ് കാര്‍ഡുകള്‍ വഴി ഓണ്‍ലൈനിലൂടെ പണം നല്‍കുന്ന സംവിധാനം നടപ്പിലാക്കാന്‍ ഐസിഐസിഐ ബാങ്ക് സമ്മതിച്ചിട്ടുണ്ടെന്ന് സതീശന്‍ പറഞ്ഞു. പക്ഷ ഇതിനായി ഗുരുവായൂരിന് പുറത്ത് ഒരു അക്കൗണ്ട് തുറക്കാന്‍ ഹൈക്കോടതിയുടെ അനുവാദം വേണം. അനുവാദത്തിനായി കോടതിയെ സമീപിച്ചിരിക്കുകയാണ്.

ഭക്തരെ കബളിപ്പിക്കുന്നതിനെതിരെ മൂന്ന് വെബ് സൈറ്റുകള്‍ക്കെതിരെ ഹൈക്കോടതിയില്‍ കേസ് കൊടുത്തിട്ടുണ്ടെന്ന് സതീശന്‍ അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X