പഞ്ചായത്ത് സ്കൂളുകളില്‍ പിഎസ്സി നിയമനം
തിരുവനന്തപുരം: പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്കൂളുകളില്‍ സര്‍ക്കാര്‍ സ്കൂളുകളിലെ നിയമനത്തിനായി തയ്യാറാക്കിയ പിഎസ്സി ലിസ്റിലുള്ള അധ്യാപകരെ നിയമിക്കാം.
ഏപ്രില്‍ 18 ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ ഇതു സംബന്ധിച്ച തീരുമാനം കൈകൊണ്ടു. പിഎസ്സിയുടെ അനുമതിയും അധ്യാപകരുടെ സമ്മതവും നിയമനത്തിനുണ്ടായിരിക്കണം.
പഞ്ചായത്ത് സ്കൂളുകളിലെ ഒഴിവുകളില്‍ നിയമനം നടത്തുന്നതിന് കാലതാമസം ഉണ്ടാവാതിരിക്കാനാണ് ഈ തീരുമാനം കൈകൊണ്ടതെന്ന് മന്ത്രിസഭാ യോഗത്തിനു ശേഷം മുഖ്യമന്ത്രി ഇ.കെ.നായനാര്‍ അറിയിച്ചു.












Click it and Unblock the Notifications