Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില്‍ മഴ ശക്തമായി തുടരുന്നു

തിരുവനന്തപുരം: കടുത്ത വേനല്‍ക്കാലമായ ഏപ്രിലിലും കേരളത്തില്‍ മഴ തുടരുന്നു. ഒരാഴ്ചയായി സംസ്ഥാനത്ത് മഴ വ്യാപകമാണ്.

അറബികടലിലെ ന്യൂനമര്‍ദത്തിന് പുറമെ ചില സ്ഥലങ്ങളില്‍ വേനല്‍മഴയിലൂടെയും സംസ്ഥാനത്ത് മഴ ലഭിക്കുന്നു. വേനല്‍ മഴയോടനുബന്ധിച്ചുള്ള ഇടിമിന്നലില്‍ ഇതിനകം കേരളത്തില്‍ പത്തോളം പേര്‍ മരിച്ചിട്ടുണ്ട്.

കേരളത്തില്‍ കഴിഞ്ഞ തുലാവര്‍ഷം മോശമായത് അണക്കെട്ടുകളിലെ ജലനിരപ്പിനെ ബാധിച്ചിരുന്നു. പക്ഷെ ഇത്തവണത്തെ മഴയിലും ജലനിരപ്പ് കാര്യമായി ഉയര്‍ന്നിട്ടില്ലെന്നാണ് അധികൃതര്‍ പറയുന്നത്. അണക്കെട്ടുകള്‍ കൂടുതലുള്ള ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ ശക്തമായ മഴ ലഭിക്കാത്തതിനാലാണത്രെ ഇത്.

കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കനുസരിച്ച് ഇതുവരെ ഏറ്റവും കൂടുതല്‍ മഴ പെയ്തിരിക്കുന്നത് കോഴിക്കോട് ജില്ലയിലാണ്. വേനല്‍ മഴ മെയ് 15 വരെയാണ് കേരളത്തില്‍ പെയ്യാറുള്ളത്. കഴിഞ്ഞ 25 വര്‍ഷത്തില്‍ 18 വര്‍ഷങ്ങളിലും മഴ സാധാരണയില്‍ കുറവായിരുന്നു.

ഒരു ദിവസം കൂടി കേരളത്തില്‍ മഴ തുടരാനാണ് സാധ്യതെയന്ന് കഴിഞ്ഞയാഴ്ച കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു. പക്ഷേ മുടിക്കെട്ടിയ അന്തരീക്ഷവും മഴയും മാറ്റമില്ലാതെ തുടരുന്നു.

ഇടിമിന്നലില്‍ സംസ്ഥാനത്ത് പല കേന്ദ്രങ്ങളിലും ടെലിഫോണ്‍ ബന്ധം തകരാറിലായിട്ട് പത്തു ദിവസത്തിലേറെയായിട്ടും പല സ്ഥലങ്ങളിലും ഇതു നേരെയാക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. വൈദ്യുതാഘാതത്തില്‍ എക്സചേഞ്ചുകള്‍ക്കു തന്നെ കാര്യമായ തകരാറ് സംഭവിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+