ജൂലൈ 15 മുതല്‍ നാല് തീവണ്ടികള്‍
തൃശൂര്‍: കേരളത്തില്‍ നാല് പുതിയ തീവണ്ടികള്‍ ജൂലൈ 15ന് ഓടിത്തുടങ്ങും. ജയ്പൂര്‍-എറണാകുളം, വോക്ക-എറണാകുളം, പൂന-എറണാകുളം, ഹൗറ-തിരുവനന്തപുരം-നാഗര്‍കോവില്‍ തീവണ്ടികളാണ് ഓടിത്തുടങ്ങുന്നത്.
പാലക്കാട് നിന്ന് തിരുവനന്തപുരത്തേക്കുള്ള തീവണ്ടി ആഗസ്തില്‍ ഓടിത്തുടങ്ങും. ദക്ഷിണറെയില്‍വേ മാനേജര്‍ എസ്.മാര്‍ക്കോസാണ് ഇക്കാര്യം അറിയിച്ചത്.
കേരളത്തിലെ റെയില്‍വേ വികസന പ്രവര്‍ത്തനത്തിനായി 295 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
കമ്പ്യൂട്ടര്‍വത്കൃത എന്‍ക്വയറി സംവിധാനം താമസിയാതെ ഏര്‍പ്പെടുത്തുമെന്നും മാര്‍ക്കോസ് പറഞ്ഞു.












Click it and Unblock the Notifications