അതിര്‍ത്തിയില്‍ വെടി നിലച്ചു
ഷില്ലോംഗ്: ഇന്ത്യാ ബംഗ്ലാദേശ് അതിര്‍ത്തിയില്‍ ഏപ്രില്‍ 20 വെള്ളിയാഴ്ച വെടിവയ്പ്പുണ്ടായില്ല.
അതിര്‍ത്തി ഗ്രാമമായ പിര്‍ഡിയാവിലും അസമിലെ അതിര്‍ത്തി പ്രദേശങ്ങളിലും വെള്ളിയാഴ്ച വെടിവയ്പ്പ് നടന്നിട്ടില്ലെന്ന് അതിര്‍ത്തി രക്ഷാസേന കമാന്‍ഡന്റ് ആര്‍. സി. സില്‍കോട്ടി പറഞ്ഞു. സ്ഥിതിഗതികളെ കുറിച്ചറിയാന്‍ ബിഎസ്എഫ് ഡയറക്ടര്‍ ജനറല്‍ ഗുര്‍ബജന്‍ ജഗത് അതിര്‍ത്തി പ്രദേശങ്ങള്‍ സന്ദര്‍ശിക്കുമെന്നും സില്‍കോട്ടി അറിയിച്ചു.
അതേസമയം ഈ പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് ഭീതി വിട്ടുമാറിയിട്ടില്ല. അസമിലെ മന്‍കചറില്‍ നിന്നും മേഘാലയത്തിലെ പിര്‍ഡിയാവയില്‍ നിന്നും ജനങ്ങള്‍ സുരക്ഷിത സ്ഥാനം തേടി നടക്കുകയാണെന്ന് റിപ്പോര്‍ട്ടുണ്ട്.












Click it and Unblock the Notifications